Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോടു നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യം

കാസര്‍കോട് ജില്ലയിലെ പ്രവാസികളുടെയും ആഭ്യന്തര യാത്രക്കാരുടെയും സൗകര്യം പരിഗണിച്ച് ജില്ലാ ആസ്ഥാനമായ കാസര്‍കോട് നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് നേരിട്ടുള്ള Kasaragod, Kerala, news, Kannur, Top-Headlines, Aam Admi Demands to allow bus service to Kannur Airport from Kasaragod
കാസര്‍കോട്: (www.kasargodvartha.com 10.12.2018) കാസര്‍കോട് ജില്ലയിലെ പ്രവാസികളുടെയും ആഭ്യന്തര യാത്രക്കാരുടെയും സൗകര്യം പരിഗണിച്ച് ജില്ലാ ആസ്ഥാനമായ കാസര്‍കോട് നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് നേരിട്ടുള്ള ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് നിന്നുള്ള യാത്രക്കാര്‍ക്ക് എളുപ്പം എത്തിപ്പെടാന്‍ പറ്റുന്ന വിധത്തിലായിരിക്കണം റൂട്ട് ക്രമീകരിക്കേണ്ടത്. കാസര്‍കോട് ചന്ദ്രഗിരി പാലം വഴി പയ്യന്നൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം വഴിയോ, പറശ്ശിനിക്കടവു വഴിയോ സുഗമമായി സാധ്യമാകുന്ന ബസ് റൂട്ടുകള്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു. എ സി സര്‍വ്വീസുകള്‍ക്ക് മുന്‍ഗണ നല്‍കി കൊണ്ട് എത്രയും വേഗം കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നും ഡി.ടി.ഒ കാസര്‍കോട്, മുഖ്യമന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് എം.ഡി, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, Top-Headlines, Aam Admi Demands to allow bus service to Kannur Airport from Kasaragod
  < !- START disable copy paste -->