Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോടിന് ഏഴാം തവണയും ചവിട്ടില്‍ എ ഗ്രേഡ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചവിട്ടുനാടകം ഇനമായ വര്‍ഷം മുതല്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സര വേദികളില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി Kasaragod, Kerala, news, School-Kalolsavam, Top-Headlines, A Grade for Kasaragod in Chavittu Nadakam
കാസര്‍കോട്: (www.kasargodvartha.com 08.12.2018) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചവിട്ടുനാടകം ഇനമായ വര്‍ഷം മുതല്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സര വേദികളില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാര്‍വണ്‍, രാഗപ്രിയ മോനിഷ, വിഷ്ണു പ്രിയ എം, അപര്‍ണ, ആര്യ വിഷ്ണുപ്രിയ വി, രഞ്ജന, മാളവിക, ശ്വേത എന്നിവരും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ശ്രീഷ്മ, പവിത്ര, ദിവ്യശ്രീ, സ്‌നേഹമോള്‍, രസ്‌ന, മാളവിക, അതുല്യ എസ് നായര്‍, തിത്ത്‌ലി, അഖില, സ്‌നേഹയുമാണ് ചവിട്ടുനാടകത്തിലെ അഭിനേതാക്കള്‍.

2013 ല്‍ മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലാത്സവത്തിലാണ് ചവിട്ടുനാടകം മത്സരയിനമായി വന്നത്. ആദ്യത്തെ വര്‍ഷം മുതല്‍ മുതല്‍ ഏഴ് വര്‍ഷം 140 കുട്ടികള്‍. ചരിത്രത്തിന്റെ ഭാഗമായ നാടോടി വിജ്ഞാന ശാഖയിലെ ചവിട്ടുനാടകത്തോടൊപ്പം സ്‌കൂളില്‍ നിന്നും അണിചേര്‍ന്നു. ആലപ്പുഴയില്‍ വെച്ചു നടക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനമാണ് ഇരു ടീമും നടത്തിയത്. എറണാകുളം ഗോതുരുത്തിലെ സെബീന റാഫി ചവിട്ടുനാടക അക്കാദമിയിലെ എ.എന്‍. അനിരുദ്ധനാണ് വര്‍ഷങ്ങളായി നൃത്ത സംഗീത, ചരിത്ര ചവിട്ടുനാടകത്തിന്റെ പരിശീലകന്‍.

ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകന്‍ രതീഷ് പിലിക്കോട്, കെ.വി. വാസുദേവന്‍, സ്വര്‍ണ്ണ കുമാരി, യമുനാ ദേവി, പ്രസീന, പ്രതിഭ നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, A Grade for Kasaragod in Chavittu Nadakam 
  < !- START disable copy paste -->