Join Whatsapp Group. Join now!
Aster MIMS 10/10/2023

ലീഗിനെ പിന്നില്‍ നിന്ന് കുത്തിയവരെല്ലാം കേരള രാഷ്ട്രീയ ശ്മശാനഭൂമിയിലെ തിരിച്ചറിയാനാവാത്ത മീസാന്‍ കല്ലുകളായി മാറിയതാണ് ചരിത്രം; അഡ്വ. സി ഷുക്കൂറിനെ പുറത്താക്കിയതിന് പിന്നാലെ എ അബ്ദുര്‍ റഹ് മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗില്‍ നിന്ന് പോയവരെല്ലാം കേരള രാഷ്ട്രീയ ശ്മശാനഭൂമിയിലെ തിരിച്ചറിയാനാവാത്ത മീസാന്‍ കല്ലുകളായി മാറിയതാണ് ചരിത്രമെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി എ അബ്ദുKerala, kasaragod, news, Muslim-league, Politics, A Abdur Rahman's FB Post against Adv. C Shukoor
കാസര്‍കോട്: (www.kasargodvartha.com 23.12.2018) ലീഗില്‍ നിന്ന് പോയവരെല്ലാം കേരള രാഷ്ട്രീയ ശ്മശാനഭൂമിയിലെ തിരിച്ചറിയാനാവാത്ത മീസാന്‍ കല്ലുകളായി മാറിയതാണ് ചരിത്രമെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍. മുസ്ലിം ലീഗിലൂടെ സര്‍വ്വതും നേടിയെടുക്കുകയും വലുതായി വലുതായി പനയോളം വളരുകയും ചെയ്തിരുന്ന പലരും പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കുകയും മറുകണ്ടം ചാടുകയും തള്ളിപ്പറയുകയും  ചെയ്തിട്ടുണ്ടെന്നും അവരെല്ലാം കേരള രാഷ്ട്രീയത്തില്‍ തിരിച്ചറിയാനാവാത്ത വ്യക്തിത്വമായി മാറിയിട്ടുണ്ടെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും ലീഗിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും എ അബ്ദുര്‍ റഹ് മാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

 Kerala, kasaragod, news, Muslim-league, Politics, A Abdur Rahman's FB Post against Adv. C Shukoor

സിപിഎം അനുകൂല പ്രചരണം നടത്തിയതിന് അഡ്വ. സി ഷുക്കൂറിനെ ലീഗില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുസ്ലിം ലീഗിലൂടെ സ്ഥാനമാനങ്ങളും പദവികളും നേടിയെടുത്ത് അനുഭവിച്ചതിന് ശേഷം പാര്‍ട്ടിയെ രാഷ്ട്രീയ ശത്രുക്കള്‍ക്ക് ഒറ്റികൊടുക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മുസ്ലിം സമുദായം എത്രയോ പിന്നില്‍ നിന്നിരുന്ന കാലത്താണ് സമുദായത്തെ ലീഗ് സംഘടിപ്പിച്ചത്. സാമൂഹിക സുരക്ഷിതത്വവും സൈ്വരജീവിതവും വിദ്യാഭ്യാസ പുരോഗതിയും തൊട്ട് സാക്ഷരത വരെയുള്ള കാര്യങ്ങളില്‍ ഇന്ത്യയിലെ മുസ്ലിംങ്ങളില്‍ മുന്നോക്കം നില്‍ക്കുന്നത് മലയാളികളാണ്. അതില്‍ മുസ്ലിം ലീഗിന് വലിയ പങ്കുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം




Keywords: Kerala, kasaragod, news, Muslim-league, Politics, A Abdur Rahman's FB Post against Adv. C Shukoor 
< !- START disable copy paste -->