കുമ്പള: (www.kasargodvartha.com 23/12/2018) ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മംഗളൂരു ജെപ്പു റോഡിലെ ദീക്ഷിതി(35)നെയാണ് അറസ്റ്റ് ചെയ്തത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരുന്ന ബസില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
എക്‌സൈസ് സംഘം ഉപ്പളയില്‍ വെച്ച് ബസ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്താനായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.
കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്ന കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ടി രാജേഷ്, എസ് ജേക്കബ്, പി ശശി, സിവില്‍ ഓഫീസര്‍മാരായ ലിജു, പി വി സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Kerala, Police, Accuse, 75 Kg Tobacco products seized by excise