Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്രിസ്തുമസ്- പുതുവത്സരാഘോഷം; വനമേഖല കേന്ദ്രീകരിച്ച് ചാരായ നിര്‍മാണമെന്ന് രഹസ്യവിവരം, റെയ്ഡില്‍ 70 ലിറ്റര്‍ വാഷും 14 ലിറ്റര്‍ ചാരായവും പിടികൂടി

ക്രിസ്തുമസ്- പുതുവത്സരാഘോഷം അടുത്തതോടെ വനമേഖല കേന്ദ്രീകരിച്ച് ചാരായ നിര്‍മാണമെന്ന് രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 70 Kasaragod, Kerala, news, Badiyadukka, Liquor, 70 ltr Wash and 14 ltr hooch seized
ബദിയടുക്ക: (www.kasargodvartha.com 03.12.2018) ക്രിസ്തുമസ്- പുതുവത്സരാഘോഷം അടുത്തതോടെ വനമേഖല കേന്ദ്രീകരിച്ച് ചാരായ നിര്‍മാണമെന്ന് രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 70 ലിറ്റര്‍ വാഷും, 14 ലിറ്റര്‍ ചാരായവും പിടികൂടി. എന്‍ഫോര്‍സ്‌മെന്റ് അഡീഷണല്‍ കമ്മീഷണരുടെ ഉത്തരവു പ്രകാരം ബദിയടുക്ക എക്‌സൈസും - കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.



പാര്‍ത്ത കൊച്ചി, പെരിയടുക്ക വനമേഖലയില്‍ വെച്ചാണ് വാഷും ചാരായവും പിടിച്ചെടുത്തത്. ബദിയടുക്ക റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രഞ്ജിത് ബാബുവിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ അസി. ഇന്‍സ്‌പെക്ടര്‍ ടി.വി രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി ബാബു, എം. രാജീവന്‍, ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ എം ഗോപാലന്‍, വനിത ഫോറസ്റ്റ് വാച്ചര്‍ അംബിക, സി ഇ ഒമാരായ രവീന്ദ്രന്‍, പ്രതീഷ്, സജിത്ത്, ബിജില, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Liquor, 70 ltr Wash and 14 ltr hooch seized
  < !- START disable copy paste -->