Join Whatsapp Group. Join now!
Aster MIMS 10/10/2023

വിഷക്കായ കഴിച്ച് അവശനിലയിലായ മൂന്നു വയസുകാരിയെയും ആറു വയസുകാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിഷക്കായ കഴിച്ച് അവശനിലയിലായ മൂന്നു വയസുകാരിയെയും ആറു വയസുകാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണത്തൂര്‍ കരിക്കെ പഞ്ചായത്തിലെ മാറാട്ടി മൂലയിലെ Kasaragod, Kerala, news, Panathur, Top-Headlines, 2 Children ate Poisonous fruit; Hospitalized
പാണത്തൂര്‍: (www.kasargodvartha.com 14.12.2018) വിഷക്കായ കഴിച്ച് അവശനിലയിലായ മൂന്നു വയസുകാരിയെയും ആറു വയസുകാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണത്തൂര്‍ കരിക്കെ പഞ്ചായത്തിലെ മാറാട്ടി മൂലയിലെ ബാലന്‍ - നാരായണി ദമ്പതികളുടെ മകള്‍ ഭവന്യ (മൂന്ന്), സൗമ്യയുടെ മകള്‍ ആദിത്യ (ആറ്) എന്നിവരെയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടെയാണ് ഉമ്മത്തുംകായ എന്ന വിഷക്കായ കഴിച്ചത്. വീട്ടിലെത്തിയ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Panathur, Top-Headlines, 2 Children ate Poisonous fruit; Hospitalized
  < !- START disable copy paste -->