Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടംഗ സംഘത്തെ 24 മണിക്കൂറിനകം പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു; പ്രതികള്‍ കുടുങ്ങിയത് സി സി ടി വിയില്‍

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടംഗ സംഘത്തെ 24 മണിക്കൂറിനകം പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു. ചെര്‍ക്കളയിലെ അബ്ദുല്‍ മുനീര്‍ (38), നെല്ലിക്കട്ടയിലെ Kasaragod, Kerala, news, Top-Headlines, Crime, Robbery, Scooter, Vidya Nagar, Cherkala, Nellikatta, 2 arrested for stealing woman's chain
കാസര്‍കോട്: (www.kasargodvartha.com 03.12.2018) സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടംഗ സംഘത്തെ 24 മണിക്കൂറിനകം പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു. ചെര്‍ക്കളയിലെ അബ്ദുല്‍ മുനീര്‍ (38), നെല്ലിക്കട്ടയിലെ അബ്ദുല്‍ ബഷീര്‍ (38) എന്നിവരെയാണ് വിദ്യാനഗര്‍ സി ഐ അനില്‍ കുമാര്‍, എസ് ഐ വി പി വിപിന്‍, സി പി ഒമാരായ സന്തോഷ്, സുജിത്ത്, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

അഡൂര്‍ ചെമ്മട്ടുഹൗസിലെ സരോജിനി (57)യാണ് കവര്‍ച്ചക്കിരയായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ബന്ധുവീട്ടില്‍ പോകുന്നതിനായി ചെര്‍ക്കളയില്‍ നിന്നും പാടിയില്‍ ബസിറങ്ങി പാടി റോഡിലൂടെ നടന്നുപോകുന്നതിനിടെ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ സരോജിനിയുടെ മൂന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അഞ്ചോളം വീടുകളിലെ സി സി ടി വി ക്യാമറ ദൃശ്യം പരിശോധിച്ചതോടെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

24 മണിക്കൂറിനകം തന്നെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതില്‍ നാട്ടുകാര്‍ പോലീസിനെ അഭിനന്ദിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. അറസ്റ്റിലായ ബഷീര്‍ പാചകത്തൊഴിലാളിയാണ്. ഇവര്‍ക്ക് ഇതിനു മുമ്പ് നടന്ന മറ്റു പിടിച്ചുപറി കേസുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരുന്നതായി വിദ്യാനഗര്‍ എസ് ഐ വി പി വിപിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബോവിക്കാനം മുളിയാറില്‍ നടന്ന ഒരു മാല മോഷണക്കേസില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Robbery, Scooter, Vidya Nagar, Cherkala, Nellikatta, 2 arrested for stealing woman's chain
  < !- START disable copy paste -->