Join Whatsapp Group. Join now!
Aster MIMS 10/10/2023

15കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്ക് 10 വര്‍ഷം തടവും 50,000 രൂപ പിഴയും

15 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഓട്ടോഡ്രൈവറെ 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചെര്‍ക്കള പാടിയിലെ പ്രജീഷിനെ Kasaragod, Kerala, news, Top-Headlines, Molestation, case, accused, arrest, court, Jail, കേരള വാര്‍ത്ത, Crime, 10 year imprisonment for molestation case accused
കാസര്‍കോട്: (www.kasargodvartha.com 18.12.2018) 15 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഓട്ടോഡ്രൈവറെ 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചെര്‍ക്കള പാടിയിലെ പ്രജീഷിനെ (26) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ പലയിടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

ചൈല്‍ഡ് ലൈനിന്റെ പരാതിയിലാണ് വിദ്യാനഗര്‍ പോലീസ് പ്രജീഷിനെതിരെ കേസെടുത്തത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Molestation, case, accused, arrest, court, Jail, കേരള വാര്‍ത്ത, Crime, 10 year imprisonment for molestation case accused
  < !- START disable copy paste -->