Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ മതില്‍; കാസര്‍കോട് ജില്ലയില്‍ ഒരുലക്ഷം വനിതകള്‍ അണിനിരക്കും

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ജില്ലയില്‍ നിന്ന് ഒരുലക്ഷം വനിതകളെ പങ്കെടുപ്പിക്കുവാന്‍ തീരുമാനമായി. കാസര്‍കോട് Kasaragod, Kerala, news, Women, 1 Lakh women will be attend from Kasaragod in Vanitha Mathil
കാസര്‍കോട്: (www.kasargodvartha.com 12.12.2018) കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ജില്ലയില്‍ നിന്ന് ഒരുലക്ഷം വനിതകളെ പങ്കെടുപ്പിക്കുവാന്‍ തീരുമാനമായി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ വിവിധ സംഘടനകളുടെ പങ്കെടുപ്പിച്ചു നടന്ന വനിതാമതില്‍ ജില്ലാതല സംഘാടക സമിതി യോഗത്തിലാണ് ഈ തീരുമാനം. കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌ക്കരണ നേട്ടങ്ങള്‍, നവോത്ഥാന മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും സ്ത്രീപുരുഷ സമത്വം ഉയര്‍ത്തിക്കാട്ടുന്നതിനുമാണ് വനിതാമതിലിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

എല്ലാത്തരം സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ടാണു സര്‍ക്കാര്‍ ചരിത്രപരമായ ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിതചട്ടം പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വനിതാമതിലിന്  ആവശ്യമായ പോസ്റ്റര്‍, നോട്ടീസ് മറ്റെല്ലാ സംവിധാനവുമൊരുക്കും. ഫ്‌ളക്‌സുകള്‍ പൂര്‍ണ്ണമായും നിരോധിക്കും. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകളിലുമുളള  വനിതകളുടെ സാന്നിദ്ധ്യം ഉണ്ടാകും.

ജനുവരി ഒന്നിനു വൈകുന്നേരം നാലു മണിയോടെ കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്തു നിന്നും കാലിക്കടവ് വരെയാണ് ജില്ലയിലെ വനിതകള്‍ അണിനിരക്കുന്നത്. 3.45ന് റിഹേഴ്‌സല്‍ നടക്കും. 3.30 നകം പങ്കെടുക്കേണ്ടവര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തിച്ചേരണം. നാലുമണിക്ക് വനിതാ മതില്‍ തീര്‍ത്തശേഷം പ്രതിജ്ഞ എടുക്കും. വനിതാ മതില്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിശ്രമിക്കുന്നതിനും മറ്റും സൗകര്യമൊരുക്കും. വനിതാ മതിലിനു കൂടുതല്‍ പ്രചാരണങ്ങള്‍ നല്‍കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തെരുവു നാടകങ്ങള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണ് ജില്ലയിലെ സംഘാടനത്തിന്റെ ചുമതല. ജില്ലാ കളക്ടര്‍ കണ്‍വീനറായിട്ടുള്ള സംഘാടക സമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ജില്ലാ സമൂഹ്യനീതി ഓഫീസര്‍ ഡീന ഭരതന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേശ്കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്. മീനാറാണി, ഡിസ്ട്രിക്ട് വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍ എം.ലളിത, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.എം പ്രസീത, എന്‍വൈകെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷാഫി സലിം, വിവിധ സംഘടനാ ഭാരവാഹികളായ കൊട്ടറ വാസുദേവ്, എം.കേളുപണിക്കര്‍, കെ.പി ഗംഗാധരന്‍, എ.വേണുഗോപാല്‍, പി.കുഞ്ഞിരാമന്‍, അശോകന്‍ കുന്നൂച്ചി, കൃഷ്ണനായിക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Women, 1 Lakh women will be attend from Kasaragod in Vanitha Mathil
  < !- START disable copy paste -->