Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിന്റെ 8,000 രൂപയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു; പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കിട്ടിയത് 3,500 രൂപ

യുവാവിന്റെ 8,000 രൂപയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കിട്ടിയത് 3,500 രൂപ. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി കാസര്‍കോട് നഗരത്തില്‍ Kasaragod, Kerala, news, Police, Top-Headlines, Youth's purse missed; recovered by Police
കാസര്‍കോട്: (www.kasargodvartha.com 29.11.2018) യുവാവിന്റെ 8,000 രൂപയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കിട്ടിയത് 3,500 രൂപ. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി കാസര്‍കോട് നഗരത്തില്‍ വെച്ച് ദേളിയിലെ മുനാസിഫ് എന്ന യുവാവിന് വേറൊരാള്‍ സാധനം വാങ്ങാന്‍ ഏല്‍പിച്ച  എട്ടായിരം രൂപയടങ്ങുന്ന പേഴ്‌സാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് പരാതിയുമായി കാസര്‍കോട് പോലീസിനെ സമീപിക്കുകയായിരുന്നു.

അന്വേഷിക്കാമെന്ന് ഉറപ്പുനല്‍കി യുവാവിനെ തിരിച്ചയച്ചു. തുടര്‍ന്ന് രാത്രി 10.30 മണിയോടെ പേഴ്‌സ് കിട്ടിയിട്ടുണ്ട് എന്ന വിവരം യുവാവിനെ പോലീസ് അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് 3,500 രൂപയടങ്ങിയ പേഴ്‌സ് നല്‍കിയത്. ബാക്കി തുക എവിടെയെന്ന് ചോദിച്ചപ്പോള്‍ പോലീസ് കൈമലര്‍ത്തുകയായിരുന്നു. ഒരു ഓട്ടോഡ്രൈവര്‍ കളഞ്ഞുകിട്ടിയതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഇതേതുടര്‍ന്ന് ഓട്ടോഡ്രൈവറുടെ പേരും വിലാസവും നമ്പറും ചോദിച്ചെങ്കിലും അതൊന്നും കുറിച്ചുവെച്ചില്ലെന്ന മറുപടിയാണ് പോലീസില്‍ നിന്നും ലഭിച്ചതെന്ന് യുവാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പണം ഏല്‍പിച്ചയാളുടെ വിവരങ്ങള്‍ ശേഖരിച്ചു വെക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്നാണ് യുവാവ് പറയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Top-Headlines, Youth's purse missed; recovered by Police
  < !- START disable copy paste -->