Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും ദുബൈയിലേക്ക് സ്‌പൈസ് ജെറ്റില്‍ പുറപ്പെട്ട യുവാവിന്റെ ബാഗിന്റെ പൂട്ട് തകര്‍ത്ത് പണവും വിലപ്പെട്ട രേഖകളും കൊള്ളയടിച്ചു; പരാതി നല്‍കിയിട്ടും എയര്‍പോര്‍ട്ട് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും അന്വേഷണ പുരോഗതി അറിയിച്ചില്ലെന്നും പ്രവാസി യുവാവ്

മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും ദുബൈയിലേക്ക് സ്‌പൈസ് ജെറ്റില്‍ പുറപ്പെട്ട യുവാവിന്റെ ബാഗിന്റെ പൂട്ട് തകര്‍ത്ത് പണവും വിലപ്പെട്ട രേഖകളും കൊള്ളയടിച്ചതായി പരാതി. ഉദുമ പടിഞ്ഞാര്‍ Kasaragod, Kerala, news, Top-Headlines, Youth, Gulf, Youth's cash robbed from Airport by demolishing Bag
കാസര്‍കോട്: (www.kasargodvartha.com 26.11.2018) മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും ദുബൈയിലേക്ക് സ്‌പൈസ് ജെറ്റില്‍ പുറപ്പെട്ട യുവാവിന്റെ ബാഗിന്റെ പൂട്ട് തകര്‍ത്ത് പണവും വിലപ്പെട്ട രേഖകളും കൊള്ളയടിച്ചതായി പരാതി. ഉദുമ പടിഞ്ഞാര്‍ കോട്ടക്കുന്നിലെ യൂസുഫ് ആണ് ദുബൈയിലെയും മംഗളൂരുവിലെയും എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 18ന് ഞായറാഴ്ച പുലര്‍ച്ചെ 12.30 ന് മംഗളൂരുവില്‍ നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു യൂസുഫ്.

അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സ്‌പൈസ് ജെറ്റിന് റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് യൂസുഫ് നാട്ടിലെത്തിയത്. തിരിച്ചുപോകുമ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന ബാഗ് പരിശോധനയ്ക്കായി നല്‍കണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനാ വിഭാഗത്തിന് നല്‍കിയത്. ദുബൈയില്‍ വിമാനമിറങ്ങി ബാഗ് എടുക്കാന്‍ ചെന്നപ്പോഴാണ് ബാഗിന്റെ പൂട്ട് തകര്‍ത്ത നിലയിലും എയര്‍ലൈന്‍ ടാഗ് പൊട്ടിച്ചു കളഞ്ഞ നിലയിലും കണ്ടെത്തിയത്. എയര്‍പോര്‍ട്ടില്‍ വെച്ച് ദുബൈ പോലീസിനെ വിവരമറിയിച്ച് ബാഗ് തുറന്നുനോക്കിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന 5,000 യുഎഇ ദിര്‍ഹം, വിലപ്പെട്ട രേഖകള്‍, ഡെബിറ്റ് കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് എന്നിവ ഉള്‍പെടെയുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

ദുബൈ പോലീസ് ഉടന്‍ തന്നെ യൂസുഫിനെ ബാഗേജ് വിഭാഗത്തിലേക്ക് കൊണ്ടുപോവുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. ബാഗിന്റെ പൂട്ട് തകര്‍ത്തത് ദുബൈ എയര്‍പോര്‍ട്ടില്‍ വെച്ചല്ലെന്ന് വ്യക്തമായതോടെ ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ ഇതിന്റെ റിപോര്‍ട്ട് രേഖാമൂലം കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള പരാതി മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരെ ഇ-മെയില്‍ വഴി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വരികയും പരാതിയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടിയൊന്നും ഉണ്ടായില്ലെന്നാണ് യൂസുഫ് പറയുന്നത്.

വിമാനത്താവളത്തിലെ സി സി ടി വി ദൃശ്യം പരിശോധിച്ചാല്‍ തന്നെ ബാഗ് അനുമതിയില്ലാതെ തുറന്ന് സാധനങ്ങള്‍ കൊള്ളയടിച്ചത് ആരാണെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് യൂസുഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ആദ്യം പരാതി നിസാരവത്കരിക്കാനാണ് മംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ തയ്യാറായത്. എന്നാല്‍ ദുബൈ പോലീസിന്റെ അന്വേഷണറിപോര്‍ട്ട് ലഭിച്ച കാര്യം വ്യക്തമാക്കിയതോടെയാണ് പരാതിയെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഇത്തരത്തില്‍ നിരവധി പേരുടെ ബാഗുകളും ലഗ്ഗേജുകളും തുറന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതായി നേരത്തെ തന്നെ പലരില്‍ നിന്നും അറിഞ്ഞതുകൊണ്ടാണ് ഇത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന ഉദ്ദേശത്തോടെ പരാതി നല്‍കിയതെന്ന് യൂസുഫ് വ്യക്തമാക്കി. പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും യൂസുഫ് കൂട്ടിച്ചേര്‍ത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Youth, Gulf, Youth's cash robbed from Airport by demolishing Bag
  < !- START disable copy paste -->