കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2018) ട്രെയിനിന്റെ വാതില്‍പടിയില്‍ ഇരിക്കുകയായിരുന്നവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് യുവാക്കളെ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്നും പുറപ്പെട്ട ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരായിരുന്ന നീലേശ്വരം പുതിയവളപ്പ് സ്വദേശി വിനോദ് (43), നീലേശ്വരം സ്വദേശി വിനീത് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വാതിലിനടുത്ത് നില്‍ക്കുന്നവരോട് മാറിനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അനുസരിക്കാതിരിക്കുകയും പിന്നീട് കല്ലു കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. മംഗളൂരുവില്‍ നിന്നു കയറിയ സംഘമാണ് ആക്രമിച്ചതെന്നും സംഘര്‍ഷത്തിനിടെ വിനോദിനെ ട്രെയിനില്‍ നിന്നു തള്ളിയിടാനും ശ്രമിച്ചെന്നും പരാതിയുണ്ട്. ട്രെയിന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് യുവാക്കളെ കല്ലു കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട് ആളുകള്‍ എത്തിയപ്പോള്‍ അക്രമി സംഘം കല്ലേറ് നടത്തി രക്ഷപ്പെടുകയായിരുന്നു.
സ്റ്റേഷന്‍ എയ്ഡ്‌പോസ്റ്റിലെ പൊലീസുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, Youth, Train, Youths assaulted by gang
< !- START disable copy paste -->