Join Whatsapp Group. Join now!
Aster MIMS 10/10/2023

യൂത്ത് ലീഗ് യുവജന യാത്രക്ക് 24ന് മഞ്ചേശ്വരം ഉദ്യാവരത്ത് തുടക്കം; ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍, വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യത്തോടൊപ്പം മന്ത്രി ജലീലിന്റെ സ്വജനപക്ഷപാതവും യാത്രയില്‍ തുറന്നുകാട്ടും

വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന Kasaragod, Kerala, news, Top-Headlines, Muslim Youth League, Manjeshwaram, Press meet, Youth league Yuvajana Yathra will be start on 24th; Preparation completed
കാസര്‍കോട്: (www.kasargodvartha.com 22.11.2018) വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യുവജന യാത്ര നവംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 3.30ന് മഞ്ചേശ്വരം ഉദ്യാവരത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്യാപ്റ്റനും, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വൈസ് ക്യാപ്റ്റനും, ട്രഷറര്‍ എം.എ സമദ് ഡയറക്ടറും, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം കോര്‍ഡിനേറ്ററുമായ യുവജനയാത്ര പതിനാല് ജില്ലകളിലും പര്യടനം നടത്തി ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും. വര്‍ഗീയതക്കും അക്രമരാഷ്ട്രീയത്തിനുമെതിരായും, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ വിശദീകരിക്കുന്നതിനുമാണ് യുവജനയാത്ര സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയും, വര്‍ഗീയതയും, ബന്ധുനിയമനമടക്കമുള്ള ഇടത് സര്‍ക്കാര്‍ മന്ത്രിസഭയിലെ ജലീല്‍ ഉള്‍പെടെയുള്ള മന്ത്രിമാരുടെ സ്വജനപക്ഷപാതവും, അഴിമതിയും ജാഥയിലൂടെ ജനങ്ങളുടെ മുമ്പില്‍ വിശദീകരിക്കും. ശബരിമലയിലെ സുപ്രീം കോടതിവിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അവധാനതയില്ലാത്ത നിലപാട് സ്വീകരിച്ച പിണറായി സര്‍ക്കാരിനെതിരെയും, വര്‍ഗ്ഗീയ ദ്രുവീകരണത്തിനുള്ള സുവര്‍ണ്ണാവസരമായി ഇതിനെ കാണുന്ന ബി.ജെ.പിക്കെതിരെയും ക്യാമ്പെയിന്‍ നടത്തും.

24ന് ഉദ്യാവരത്ത് വെച്ച് ഉദ്ഘാടനം ചെയ്യുന്ന യാത്ര കാല്‍നടയായി 25,26 തീയ്യതികളില്‍ കാസര്‍കോട് ജില്ലയില്‍ പര്യടനം നടത്തും. ഒരോ ദിവസവും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വെള്ള വസ്ത്രംധരിച്ച ആയിരത്തോളം തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ ജാഥയില്‍ അണിനിരക്കും. 25ന് രാവിലെ എട്ട് മണിക്ക് കുമ്പളയില്‍നിന്ന് പൊതുസമ്മേളനത്തോടെ ആരംഭിക്കുന്നജാഥ ദേശീയപാതവഴി ഉച്ചക്ക് 12.30ന് എരിയാലില്‍ സ്വീകരണത്തിന് ശേഷം കറന്തക്കാട് നിന്നും കാസര്‍കോട് നഗരം ചുറ്റി വൈകുന്നേരം ആറ് മണിക്ക് നായന്മാര്‍മൂലയില്‍ സമാപിക്കും.

26ന് രാവിലെ എട്ട് മണിക്ക് ഉദുമയില്‍നിന്ന് പൊതുസമ്മേളനത്തോടെ ആരംഭിച്ച് കെ.എസ്.ടി.പി റോഡ് വഴി ഉച്ചക്ക് 12.30ന് പളളിക്കര കല്ലിങ്കാലില്‍ സ്വീകരണത്തിന്‌ശേഷം വൈകുന്നേരം ആറ് മണിക്ക് കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് മണിക്ക് കാഞ്ഞങ്ങാട് നഗരത്തില്‍ ജില്ലാതല വൈറ്റ്ഗാര്‍ഡ് പരേഡ് നടക്കും. കാല്‍നടയായി കടന്ന് വരുന്ന യുവജന യാത്രയെ വിവിധ മണ്ഡല അതിര്‍ത്തികളില്‍ സംഘാടക സമിതികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ സമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട്, ഡോ.ക്ടര്‍ എം.കെ മുനീര്‍, കെ.എം ഷാജി എം.എല്‍.എ, സി.കെ സുബൈര്‍ തുടങ്ങിയ നേതാക്കളും, കര്‍ണ്ണാടക മന്ത്രിമാരും, യു.ഡി.എഫ് നേതാക്കളും, എം.എല്‍.എമാരും സംബന്ധിക്കും. യുവജന യാത്ര ചരിത്ര സംഭവമാക്കുന്നതിന് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ജില്ലയിലാകമാനം നടന്ന് വരുന്നതെന്നും നേതാക്കള്‍ അറിയിച്ചു. ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ട്രോമാകെയര്‍ അടക്കം വിവിധ മേഖലകളില്‍ പരിശീലനം ലഭിച്ച 15,000 വൈറ്റ്ഗാര്‍ഡ് അംഗങ്ങളെ രാജ്യത്തിനായി സമര്‍പ്പിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ട്രഷറര്‍ യൂസുഫ് ഉളുവാര്‍, മുന്‍ ജില്ലാ സെക്രട്ടറി എ കെ എം അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Muslim Youth League, Manjeshwaram, Press meet, Youth league Yuvajana Yathra will be start on 24th; Preparation completed
  < !- START disable copy paste -->