Join Whatsapp Group. Join now!
Aster MIMS 10/10/2023

ബന്ധുനിയമനം; മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കാസര്‍കോട്ട് യൂത്ത് ലീഗ് പ്രകടനം

ചട്ടങ്ങളും, നിയമങ്ങളും കാറ്റില്‍പറത്തി പിതൃസഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ ടി ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് Kasaragod, Kerala, news, Top-Headlines, Minister, Trending, Youth League, Youth league conducted march with demanding Jaleel's resign
കാസര്‍കോട്: (www.kasargodvartha.com 04.11.2018) ചട്ടങ്ങളും, നിയമങ്ങളും കാറ്റില്‍പറത്തി പിതൃസഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ ടി ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ട് തന്റെ ബന്ധുവിന് നിയമനം നല്‍കിയതെന്ന മന്ത്രിയുടെ വാദം കുറ്റസമ്മതമൊഴിയാണെന്നും അതു കൊണ്ട് മന്ത്രി ജലീല്‍ ഉടന്‍ രാജിവെക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.


പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഫിറോസ് അടക്കത്ത്ബയല്‍, റഹീം തുരുത്തി, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, എ.കെ നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Minister, Trending, Youth League, Youth league conducted march with demanding Jaleel's resign
  < !- START disable copy paste -->