Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പള്ളത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കരയിലെ പരേതനായ നാരായണന്‍ ചെണ്ട- കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ പ്രകാശനാണ് (34) മരിച്ചത്. പള്ളം ടെലഫോണ്‍ Kasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Uduma, Youth found dead hanged
ഉദുമ: (www.kasargodvartha.com 27.11.2018) പള്ളത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കരയിലെ പരേതനായ നാരായണന്‍ ചെണ്ട- കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ പ്രകാശനാണ് (34) മരിച്ചത്. പള്ളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്‍വശത്തെ ഗ്യാരേജിന്റെ വരാന്തയിലാണ് നെയ് ലോണ്‍ കയര്‍ കെട്ടി തൂങ്ങിമരിച്ചത്.

ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി നടത്തുകയായിരുന്നവരാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഗള്‍ഫിലായിരുന്ന പ്രകാശന്‍ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. സഹോദരങ്ങള്‍: ഉഷ, അച്ചുതന്‍ (ഡ്രൈവര്‍), അശ. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Uduma, Youth found dead hanged
  < !- START disable copy paste -->