Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്റ്റേഷനില്‍ നിന്നും ഓടിപ്പോയ ബലാത്സംഗമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ഒടുവില്‍ അറസ്റ്റില്‍; കുടുക്കിയത് വേഷം മാറിയെത്തി, പോലീസാണെന്ന് മനസിലാക്കി ഓടിയ പ്രതി പിടിയിലായത് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നതിനിടെ

സ്റ്റേഷനില്‍ നിന്നും ഓടിപ്പോയ ബലാത്സംഗമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഒടുവില്‍ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ ഇട്ടമ്മലിലെ സനലിനെ Kasaragod, Kerala, news, Top-Headlines, Police, Molestation, case, accused, Crime, Kanhangad, Youth escaped from Police station arrested
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2018) സ്റ്റേഷനില്‍ നിന്നും ഓടിപ്പോയ ബലാത്സംഗമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഒടുവില്‍ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ ഇട്ടമ്മലിലെ സനലിനെ (26)യാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്‌ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 17നാണ് സനല്‍ സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയത്.

ഇത് പോലീസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ അക്രമം നടത്തിയതിനാണ് സനലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്തതോടെ ബലാത്സംഗമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായി. ഇതിനിടെ സ്റ്റേഷനില്‍ നിന്നും മൂത്രമൊഴിക്കാനാണെന്ന് പറഞ്ഞിറങ്ങി പാറാവുകാരനായ പോലീസിനെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. പ്രതിക്കു വേണ്ടി പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചതായി പോലീസിന് വിവരം ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വേഷം മാറിയെത്തുകയും പോലീസിനെ കണ്ട സനല്‍ ഓടുകയുമായിരുന്നു. പിന്നാലെ ഓടിയ പോലീസ് ഒടുവില്‍ കുറ്റിക്കാട്ടില്‍ ഒളിച്ച നിലയില്‍ സനലിനെ കണ്ടെത്തുകയായിരുന്നു. പ്രതിയെ സ്റ്റേഷനിലെത്തിച്ച ശേഷം അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Police, Molestation, case, accused, Crime, Kanhangad, Youth escaped from Police station arrested
  < !- START disable copy paste -->