Join Whatsapp Group. Join now!
Aster MIMS 10/10/2023

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു. ബദിയടുക്ക മാന്യയിലെ പട്ടികജാതി Kasaragod, Badiyadukka, Building, Collapse, Obituary, News, Top-Headlines, Youth dies in after collapsing building
കാസര്‍കോട്: (www.kasargodvartha.com 15.11.2018) നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നുവീണ് യുവാവ് മരിച്ചു. ബദിയടുക്ക മാന്യയിലെ പട്ടികജാതി കോളനിയിലാണ് സംഭവം. സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയയിരുന്ന വീടിന്റെ സ്ലാബ് തകര്‍ന്നാണ് തൊട്ടടുത്ത് തമസിക്കുന്ന ചെടേക്കാല്‍ പട്ടാജെയിലെ പുത്രുവിന്റെ മകന്‍ അച്യുതന്‍ (35) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 8.20 മണിയോടെയാണ് സംഭവം. അച്യുതന്റെ വീടിനോട് ചേര്‍ന്നാണ് മറ്റൊരു വീട് നിര്‍മ്മിച്ചു വന്നത്. ഇതിന് സമീപത്ത് കൂടി വഴി നടന്നു പോകുമ്പോഴാണ് സണ്‍ ഷെയ്ഡ് അപ്പാടെ തകര്‍ന്നു വീണത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് അച്യുതനെ സ്ലാബിനടിയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് രാത്രി 10.30 മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

മാതാവ്: ഭാഗീരഥി. ഭാര്യ: മമത. ഏകമകള്‍അമൃത (ഏഴ്), സഹോദരങ്ങള്‍: ശിവരാമന്‍, ശ്യാമള. വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തിയിരുന്നു. നിര്‍ദ്ധന കുടുംബാംഗമായ അച്യുതന്റെ മരണത്തോടെ ഭാര്യയും മകളും അനാഥരായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Badiyadukka, Building, Collapse, Obituary, News, Top-Headlines, Youth dies in after collapsing building
  < !- START disable copy paste -->