ഉപ്പള: (www.kasargodvartha.com 28.11.2018) ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ബായാര്‍ കനിയാലകോടിയിലെ പരേതനായ കുഞ്ഞഹ് മദിന്റെ മകന്‍ അബ്ദുല്‍ നാസര്‍ (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 20 ന് രാത്രി ഉപ്പള സോങ്കാലില്‍ വെച്ചാണ് അപകടമുണ്ടായത്. അബ്ദുല്‍ നാസര്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ എതിരെ വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു നാസര്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. നിര്‍ധന കുടുബമായതിനാല്‍ നാസറിന്റെ ചികിത്സയ്ക്കായി നാട്ടുകാരും മറ്റും ചേര്‍ന്ന് തുക സ്വരൂപിച്ചുവരികയായിരുന്നു. ഇതിനിടെയാണ് നാസറിനെ മരണം തട്ടിയെടുത്തത്.
ഉപ്പളയില്‍ പച്ചക്കറി കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്. നാസറിന്റെ മരണത്തോടെ കുടുംബം ആകെ തളര്‍ന്നിരിക്കുകയാണ്. അപകടത്തില്‍ നാസറിനൊപ്പമുണ്ടായിരുന്ന സോങ്കാലിലെ അസീസിനും (19), ബൈക്കിലുണ്ടായിരുന്ന ബായാര്‍ സ്വദേശി അസീമിനും (20) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മൈമൂനയാണ് നാസറിന്റെ മാതാവ്: സഹോദരങ്ങള്‍: കലന്തര്‍, ജലാലുദ്ദീന്‍, അസ്മ, സാജിത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Scooter, Bike, Accident, Youth died after accident injury
< !- START disable copy paste -->