Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് വില്‍പനയെ എതിര്‍ത്തതിന് യുവാവിനെ സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തി വധിക്കാന്‍ ശ്രമിച്ചതായി പരാതി

കഞ്ചാവ് വില്‍പനയെ എതിര്‍ത്തതിന് യുവാവിനെ സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തി വധിക്കാന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിയാപദവ് Kasaragod, Kerala, news, Top-Headlines, Ganja, Attack, Assault, Uppala, Youth attacked by Gang in Miyappadavu
ഉപ്പള: (www.kasargodvartha.com 15.11.2018) കഞ്ചാവ് വില്‍പനയെ എതിര്‍ത്തതിന് യുവാവിനെ സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തി വധിക്കാന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിയാപദവ് ബെജങ്കള്ളയിലെ മൊയിതീന്‍ കുഞ്ഞി (25)യെയാണ് കുമ്പള സഹകകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

സംഭവത്തെ കുറിച്ച് മൊയ്തീന്‍ കുഞ്ഞി പറയുന്നതിങ്ങനെ: ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെ തന്നെ ഒരാള്‍ ഫോണ്‍ വിളിച്ച് മീയാപദവ് ഗ്രൗണ്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഗ്രൗണ്ടിലെത്തി തന്നെ കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘം മര്‍ദിക്കുകയും സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഓടുകയുമായിരുന്നു. സ്‌കൂട്ടര്‍ വെച്ച സ്ഥലത്തെത്തിയപ്പോള്‍ അവിടെ സ്‌കൂട്ടര്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും സ്‌കൂട്ടര്‍ കണ്ടെത്തി. തുടര്‍ന്ന് സ്‌കൂട്ടര്‍ എടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിച്ചുവീഴ്ത്തിയ ശേഷം വാളെടുത്ത് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും മൊയ്തീന്‍കുഞ്ഞി പറഞ്ഞു.

അതേസമയം മൊയിതീനെ വധിക്കാന്‍ ശ്രമിച്ച സംഘത്തിന്റേതെന്ന് സംശയിക്കുന്ന ഒരു കാര്‍ രാത്രി 10 മണിയോടെ ഒരു സംഘം തല്ലി തകര്‍ത്തുട്ടുണ്ട്. മിയാപ്പദവ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന പൊടിപൊടിക്കുന്നതായും ഇതിന്റെ മറവില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷാവസ്ഥയുണ്ടാക്കുകയാണെന്നുമാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Ganja, Attack, Assault, Uppala, Youth attacked by Gang in Miyappadavu
  < !- START disable copy paste -->