Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശബരിമല വിഷയം ഉയര്‍ത്തി കാസര്‍കോട്ടു നിന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ഹിന്ദു സമാജോത്സവ്' റാലി; അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു, ഡിസംബര്‍ 16 ന് റാലി ആരംഭിക്കും

ശബരിമല വിഷയം ഉയര്‍ത്തി കാസര്‍കോട്ടു നിന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ഹിന്ദു സമാജോത്സവ്' റാലി നടത്താനൊരുങ്ങുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിനായി Kasaragod, Kerala, news, Top-Headlines, Sabarimala, Trending, Yogi Adityanath’s Kasargod rally to extend Sabarimala protest to Karnataka
കാസര്‍കോട്: (www.kasargodvartha.com 22.11.2018) ശബരിമല വിഷയം ഉയര്‍ത്തി കാസര്‍കോട്ടു നിന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ഹിന്ദു സമാജോത്സവ്' റാലി നടത്താനൊരുങ്ങുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിനായി അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഡിസംബര്‍ 16 ന് റാലി ആരംഭിക്കുമെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, വിശ്വഹിന്ദു പരിഷത്ത് നേതാക്കളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്യുന്നത്.

കേരളത്തിന്റെ 14-ാമത്തെ ജില്ലയായ കാസര്‍കോട്ടു നിന്നും ആരംഭിക്കുന്ന റാലി കര്‍ണാടക ജില്ലയിലെ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കും. അയോധ്യയില്‍ നിര്‍മിക്കുന്ന രാം മന്ദിറിന്റെ ഭാഗമായാണ് ദേശീയതലത്തില്‍ ഇത്തരമൊരു ക്യാമ്പയിന് യു പി മുഖ്യമന്ത്രി ഒരുങ്ങുന്നത്. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാട്, ഹിന്ദു സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ ഭീഷണിപ്പെടുത്തുന്ന മറ്റ് വിഷയങ്ങള്‍ക്കെതിരെയും ജനരോഷം ഉയര്‍ത്തണമെന്ന ഉദ്ദേശത്തോടെയാണ് റാലി സംഘടിപ്പിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ശരണ്‍ പമ്പ് വെല്‍ വ്യക്തമാക്കുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Sabarimala, Trending, Yogi Adityanath’s Kasargod rally to extend Sabarimala protest to Karnataka
  < !- START disable copy paste -->