തിരുവനന്തപുരം: (www.kasargodvartha.com 08.11.2018) വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ സ്ത്രീകള്‍ക്കായി സുരക്ഷിതമായ ശുചിമുറി ഒരുങ്ങി. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ട് ഇടപെട്ട് സ്ത്രീസൗഹൃദവും സുരക്ഷിതവുമായ ശുചിമുറി ഒരുക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വേര്‍തിരിച്ച് പ്രത്യേകം പ്രവേശന വാതിലും ചുറ്റും മതിലും സ്ഥാപിച്ച് സുരക്ഷിതമായ വിധത്തിലാണ് ശുചിമുറി പുതുക്കി പണിതിരിക്കുന്നത്.
ശുചിമുറികള്‍ പരിശോധിക്കുന്നതിനായി വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധയും അഡ്വ.എം.എസ് താരയും ബുധനാഴ്ച്ച ബസ്‌ടെര്‍മിനല്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ശുചിമുറി കൂടുതല്‍ വൃത്തിയാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് കെടിഡിഎഫ്‌സിക്കും കരാറുകാരനും നിര്‍ദ്ദേശം നല്‍കിയതായും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു.
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ സ്ത്രീകള്‍ക്കായുളള ശുചിമുറിയില്‍ സുരക്ഷിതത്ത്വമില്ലെന്നും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്നും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലെന്നും കാണിച്ച് ടെര്‍മിനലിലെ വനിതാ ജീവനക്കാര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് നേരത്തേയും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ശുചിമുറി സന്ദര്‍ശിച്ച് കെടിഡിഎഫ്‌സിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. കമ്മീഷന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. കൂടുതല്‍ സൗകര്യങ്ങളും ശക്തമായ സുരക്ഷയും ഒരുക്കാന്‍ കമ്മീഷന്‍ തുടര്‍ന്നും ഇടപെടുമെന്നും കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Women, Women's commission Intervened; Toilet for Ladies constructed in Bus Stand
< !- START disable copy paste -->