Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹം കഴിഞ്ഞ് 16 വര്‍ഷത്തിനു ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് പീഡനം; വീട്ടില്‍ നിന്നും അടിച്ചിറക്കിയതായി പരാതി

മാവുങ്കാല്‍ പുലിയനടുക്കത്ത് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായും Woman molested by Husband and Family, Kanhangad, kasaragod, news, Molestation, Dowry, Attack
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.11.2018) മാവുങ്കാല്‍ പുലിയനടുക്കത്ത് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായും പരാതി. സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. നെല്ലിത്തറ പുലിയനടുക്കത്തെ സുകുമാരന്റെ മകള്‍ കെ സീനയുടെ പരാതിയില്‍ ഭര്‍ത്താവ് കാലിച്ചാനടുക്കത്തെ ഗള്‍ഫുകാരനായ ബാബുരാജ് അമ്മ ഓമന അച്ഛന്‍ നാരായണന്‍ സഹോദരങ്ങള്‍ പവിത്രന്‍, ഗീത എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തത്.
Woman molested by Husband and Family, Kanhangad, kasaragod, news, Molestation, Dowry, Attack

2002 മാര്‍ച്ച് മാസത്തിലാണ് ബാബുരാജും സീനയും തമ്മില്‍ വിവാഹിതരായത്. വിവാഹത്തിന് ശേഷം പുലിയനടുക്കത്തെ സീനയുടെ പേരിലുള്ള സ്ഥലത്ത് സീനയുടെയും ബാബുവിന്റെയും പേരില്‍ പുതുതായി വീട് നിര്‍മ്മിച്ച് അവിടെയാണ് സീന താമസിക്കുന്നത്. കഴിഞ്ഞ ദിവസം ബാബുരാജ് സീനയെ വീട്ടില്‍ നിന്നും അടിച്ചിറക്കുകയും ബാബുരാജിന്റെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Woman molested by Husband and Family, Kanhangad, kasaragod, news, Molestation, Dowry, Attack