കാസര്‍കോട്: (www.kasargodvartha.com 15.11.2018) ആണ്ടിലൊരിക്കല്‍ വരുന്ന മുഖ്യമന്ത്രിക്ക് വേണ്ടി കാസര്‍കോട്ട് നിര്‍ത്തിയ രാജധാനി ഇനിയെങ്കിലും പൊതു ജനങ്ങള്‍ക്ക് വേണ്ടി നിര്‍ത്തുമോ? മുഖ്യമന്ത്രിക്ക് വേണ്ടി ബുധനാഴ്ച കാസര്‍കോട്ട് നിര്‍ത്തിയ രാജധാനി എക്‌സ്പ്രസിന് വര്‍ഷങ്ങളായി പൊതുജനങ്ങള്‍ മുറവിളി കൂട്ടിയിട്ടും സ്റ്റോപ്പ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഒരുമ സാംസ്‌കാരിക വേദി മേല്‍പറമ്പ് കുറ്റപ്പെടുത്തി.
ബുധനാഴ്ചയാണ് മുഖ്യമന്ത്രി സഹകരണ വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി കാസര്‍കോട്ടെത്തിയത്. സാധാരണ സ്റ്റോപ്പ് ഇല്ലാത്ത രാജധാനി എക്‌സ്പ്രസിലെത്തിയ അദ്ദേഹത്തിന് വേണ്ടി ട്രെയിന്‍ കാസര്‍കോട്ട് നിര്‍ത്തിയിരുന്നു. എന്നാല്‍ കാസര്‍കോട്ടെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് രാജധാനിക്ക് ഇവിടെ സ്റ്റോപ്പ് വേണമെന്നത്. എന്നാല്‍ ഇപ്പോഴും റെയില്‍വെ അവഗണന തുടരുകയാണ്.
പൊതുജനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം. മുഖ്യമന്ത്രിയും സ്ഥലം എംപിയും ഇക്കാര്യത്തില്‍ കേന്ദ്രത്തിലും റെയില്‍വെ മന്ത്രാലയത്തിലും സമ്മര്‍ദം ചെലുത്തി കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലയായ കാസര്‍കോട്ട് രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നും സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Train, Pinarayi-Vijayan, Will Rajadhani stop in Kasaragod?
< !- START disable copy paste -->