Join Whatsapp Group. Join now!
Aster MIMS 10/10/2023

18 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി എങ്ങുമെത്തിയില്ല; നഗരത്തിലെ ഭൂഗര്‍ഭ വൈദ്യുത കേബിള്‍ പദ്ധതിക്ക് കടമ്പകളേറെ

18 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി എങ്ങുമെത്താതെ കാഞ്ഞങ്ങാട് നഗരം. പതിനെട്ട് വര്‍ഷം മുമ്പ് ആരംഭിച്ച News, Kanhangad, Kasaragod, Kerala,
കാഞ്ഞങ്ങാട്:(www.kasargodvartha.com 24/11/208) 18 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി എങ്ങുമെത്താതെ കാഞ്ഞങ്ങാട് നഗരം. പതിനെട്ട് വര്‍ഷം മുമ്പ് ആരംഭിച്ച കാഞ്ഞങ്ങാട് നഗരത്തിലെ ഭൂഗര്‍ഭ വൈദ്യുത കേബിള്‍ പദ്ധതിക്ക് കടമ്പകളേറെയാണ്. കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയായെങ്കിലും പലയിടങ്ങളിലും തകരാര്‍ സംഭവിച്ചതാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ വൈകുന്നത്. കേബിളുകള്‍ ഭൂമിക്കടിയിലായതിനാല്‍ ഇത് കണ്ടെത്താന്‍ ഫാള്‍ട്ട് ലൊക്കേറ്റ് മിഷന്‍ കൊണ്ട് പരിശോധിക്കണം.

വാഹനഗതാഗതങ്ങളില്ലാതെ തിരക്കൊഴിഞ്ഞ സമയത്ത് മാത്രമേ ഈ മിഷന്‍ കൊണ്ട് പരിശോധന നടത്താന്‍ കഴിയുകയുള്ളു. കേബിള്‍ സ്ഥാപിച്ചതിലൂടെ മിഷന്‍ ഉപയോഗിച്ച് പരിശോധന നടത്തുമ്പോള്‍ തകരാര്‍ ഉണ്ടായിടങ്ങളിലെത്തുമ്പോള്‍ മിഷനില്‍ നിന്നും സൗണ്ട് സിഗ്‌നല്‍ ഉണ്ടാകും. ഇതിലൂടെ തകരാര്‍ കണ്ടെത്താന്‍ കഴിയും. ഈ പരിശോധന നടത്താന്‍ കോഴിക്കോട്ടുള്ള കെഎസ്ഇബിയുടെ പ്രത്യേക വിഭാഗത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ പരിശോധന ഉടന്‍ നടത്തി തകരാര്‍ പരിശോധിക്കും. എങ്കിലും ഭൂഗര്‍ഭ ലൈന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ബിഎസ്എന്‍എലിന്റെ പിടിസിസി അപ്രൂവല്‍ കൂടി വേണ്ടിവരും.

News, Kanhangad, Kasaragod, Kerala, Underground electric cable project in dilemma

എന്നാല്‍ ഇക്കാര്യത്തില്‍ ബിഎസ്എന്‍എല്‍ മെല്ലെപോക്ക് നയമാണത്രെ സ്വീകരിക്കുന്നത്. ബിഎസ്എന്‍എല്‍ കേബിളും കെഎസ്ഇബി കേബിളും ഭൂമിക്കടിയിലൂട കടന്നുപോകുമ്പോള്‍ ഭാവിയില്‍ കെഎസിഇബി ലൈനില്‍ എന്തെങ്കിലും ചോര്‍ച്ചയുണ്ടായാല്‍ ഇത് വന്‍ദുരന്തത്തിന് കാരണമായേക്കും എന്നതിനാലാണ് ബിഎസ്എന്‍എല്‍ പിടിസിസി അപ്രൂവലിന് വൈമുഖ്യം കാണിക്കുന്നത്.

2003ല്‍ തന്നെ തുടക്കമിട്ട പദ്ധതി കാസര്‍കോട് നഗരത്തില്‍ യാഥാര്‍ത്ഥ്യമായെങ്കിലും കാഞ്ഞങ്ങാട്ടാണ് ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നത്. ഇതിന് കാരണം കെഎസ്ഇബിയുടെ ഒരു ഉയര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്റെ കടുംപിടുത്തമാണത്രെ. ഇദ്ദേഹത്തിന്റെ ചില ഇടപെടലുകള്‍ വിജിലന്‍സ് അന്വേഷണത്തിന് ഇടയാക്കിയതാണ് പ്രവര്‍ത്തി വൈകാന്‍ ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭൂഗര്‍ഭ വൈദ്യുതി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നാലെ നഗരത്തിലെ എല്‍ടി ലൈനുകളും ഭൂമിക്കടിയിലാക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Underground electric cable project in dilemma