ബന്തടുക്ക: (www.kasargodvartha.com 19.11.2018) സി പി ഐ ലോക്കല്‍ സെക്രട്ടറിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ കൊടുത്തത് കുറഞ്ഞുപോയെന്നും നേതാക്കളെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി വാട്‌സ്ആപ്പ് സന്ദേശം. സംഭവം സംബന്ധിച്ച് സി പി ഐ ബന്തടുക്ക ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് വാട്‌സ്ആപ്പില്‍ വ്യാപകമായി ശബ്ദ സന്ദേശം പ്രചരിച്ചത്.
കഴിഞ്ഞ ആഴ്ച സി പി ഐ ബന്തടുക്ക ലോക്കല്‍ സെക്രട്ടറി പി പി ചാക്കോ ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് 'ഇപ്പോള്‍ കൊടുത്തത് കുറഞ്ഞു പോയെന്നും ബന്തടുക്കയിലെ പ്രാദേശിക നേതാക്കന്മാരെ ആക്രമിക്കണമെന്നും' ആഹ്വാനം ചെയ്ത് പച്ചപ്പ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം പ്രചരിച്ചതെന്നാണ് പരാതി. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് ചീഫിനും ജില്ലാ കളക്ടര്‍ക്കുമാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ ജില്ലാ കൗണ്‍സില്‍ ജോ. സെക്രട്ടറി വി രാജന്‍, മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമന്‍, ഉമ്മര്‍ മാണിമൂല, മുഹമ്മദ് കുഞ്ഞി ഏണിയാടി എന്നിവര്‍ പ്രതിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Whatsapp, Bandaduka, Top-Headlines, Threatening, Threatening against CPI leaders via WhatsApp; complained
< !- START disable copy paste -->