Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് ടാറിംഗിനു ശേഷം അലക്ഷ്യമായി ഉപേക്ഷിച്ച ടാര്‍ ടിന്ന് കൊണ്ട് വിദ്യാര്‍ത്ഥിയുടെ കാലിന് പരിക്ക്

റോഡ് ടാറിംഗിനു ശേഷം അലക്ഷ്യമായി ഉപേക്ഷിച്ച ടാര്‍ ടിന്ന് കൊണ്ട് വിദ്യാര്‍ത്ഥിയുടെ കാലിന് പരിക്കേറ്റി. ബന്തിയോട് നിധ മന്‍സിലില്‍ ഒ എം റഷീദിന്റെ മകന്‍ അന്‍സാഫിനാണ് Kasaragod, Kerala, news, Mangalpady, Top-Headlines, Student injured after hit with Tarring tin
മംഗല്‍പാടി: (www.kasargodvartha.com 17.11.2018) റോഡ് ടാറിംഗിനു ശേഷം അലക്ഷ്യമായി ഉപേക്ഷിച്ച ടാര്‍ ടിന്ന് കൊണ്ട് വിദ്യാര്‍ത്ഥിയുടെ കാലിന് പരിക്കേറ്റി. ബന്തിയോട് നിധ മന്‍സിലില്‍ ഒ എം റഷീദിന്റെ മകന്‍ അന്‍സാഫിനാണ് കാലിന് പരിക്കേറ്റത്. അന്‍സാഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞരമ്പ് മുറിഞ്ഞതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ഏഴോളം തുന്നലിട്ടു.

മംഗല്‍പാടി കുക്കാര്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അന്‍സാഫ്. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്തേക്ക് വരുമ്പോഴാണ് ടാര്‍ ടിന്നിന്റെ അടപ്പ് കാലില്‍ കൊണ്ട് പരിക്കേറ്റത്. റോഡ് അറ്റകുറ്റപ്പണിക്കു ശേഷം ടാറിന്റെ ടിന്നുകള്‍ ഈ ഭാഗത്ത് അലക്ഷ്യമായി ഉപേക്ഷിച്ച നിലയിലാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.


Keywords: Kasaragod, Kerala, news, Mangalpady, Top-Headlines, Student injured after hit with Tarring tin
  < !- START disable copy paste -->