Join Whatsapp Group. Join now!
Aster MIMS 10/10/2023

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദി നടത്തുന്നത് രാമക്ഷേത്രം പോലുള്ള വിഷയങ്ങള്‍ സജീവമാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് വീണ്ടും അധികാരത്തിലേറാനുള്ള ശ്രമം: അഡ്വ. എം റഹ് മത്തുല്ല

ഫാസിസത്തിന്റെ അപകടകരമായ അടയാളങ്ങള്‍ രാജ്യം മുഴുവന്‍ ഭീതി വിതക്കുകയാണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാമക്ഷേത്രം പോലുള്ള വിഷയങ്ങള്‍ സജീവമാക്കി ജനങ്ങളെ Kasaragod, Kerala, news, Top-Headlines, STU, STU against BJP
കാസര്‍കോട്: (www.kasargodvartha.com 23.11.2018) ഫാസിസത്തിന്റെ അപകടകരമായ അടയാളങ്ങള്‍ രാജ്യം മുഴുവന്‍ ഭീതി വിതക്കുകയാണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാമക്ഷേത്രം പോലുള്ള വിഷയങ്ങള്‍ സജീവമാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് വീണ്ടും അധികാരത്തിലേറാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും എസ് ടി യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ് മത്തുല്ല പ്രസ്താവിച്ചു.

കുത്തകകള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും രാജ്യത്തിന്റെ സമ്പത്തും, പരമാധികാരവും അടിയറ വെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ മാറ്റിയെഴുതിയും വര്‍ഗീയത പ്രചരിപ്പിച്ചും തൊഴിലാളികളെ ഭിന്നിപ്പിക്കുകയാണ്. വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനും ജന വിരുദ്ധ നയങ്ങള്‍ക്കുമെതിരെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുസ് ലിം യൂത്ത് ലീഗിന്റെ യുവജന യാത്ര വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന് കരുത്ത് പകരുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. യുവജന യാത്രയുടെ പ്രചരണത്തിനും, വിജയത്തിനുമായി എസ് ടി യു സംസ്ഥാന കമ്മറ്റി നടത്തുന്ന ഞങ്ങളുണ്ട് കൂടെ എന്ന പേരിലുള്ള കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അഡ്വ.റഹ് മത്തുല്ല.

എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ട് പി കെ പി ഹമീദലി, എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ട്രഷറര്‍ മുംതാസ് സമീറ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, ജില്ലാ ഭാരവാഹികളായ എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുല്‍ സമദ്, ശംസുദ്ദീന്‍ ആയിറ്റി, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, കുഞ്ഞാമദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ടി.പി മുഹമ്മദ് അനീസ്, ഉമ്മര്‍ അപ്പോളൊ, ആഇശത്ത് താഹിറ, പി.പി നസീമ, മാഹിന്‍ മുണ്ടക്കൈ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, STU, STU against BJP
  < !- START disable copy paste -->