കാസര്‍കോട്: (www.kasargodvartha.com 16/11/2018) തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ഡിസ്‌കസ് ത്രോ വിഭാഗത്തില്‍ ജില്ലയ്ക്ക് സ്വര്‍ണമെഡല്‍ നേടിതന്ന കെ. സി സിദ്ധാര്‍ഥിനെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.സൗമ്യ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ.ഗിരീഷ് ചേലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടമ്മത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുന്നത്. ജില്ലയ്ക്ക് ലഭിച്ച ഏക സ്വര്‍ണ മെഡല്‍ സിദ്ധാര്‍ഥിന്റെതാണ്.
കുട്ടമ്മത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുന്നത്. ജില്ലയ്ക്ക് ലഭിച്ച ഏക സ്വര്‍ണ മെഡല്‍ സിദ്ധാര്‍ഥിന്റെതാണ്.
Keywords: News, Kasaragod, Kerala, District Collector, Sidharth felicitated