Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷാമിലിന്റെ തിരോധാനം: വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി പോലീസിന് വിവരം

ആറു മാസം മുമ്പ് കാണാതായ അണങ്കൂര്‍ പച്ചക്കാട്ടെ മുഹമ്മദ് ഷാമിലിന്റെ (21) തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നു. വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയ Kasaragod, Kerala, news, Anangoor, Missing, Youth, Student, Shamil's missing; Police investigation goes on
കാസര്‍കോട്:  (www.kasargodvartha.com 11.11.2018) ആറു മാസം മുമ്പ് കാണാതായ അണങ്കൂര്‍ പച്ചക്കാട്ടെ മുഹമ്മദ് ഷാമിലിന്റെ (21) തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നു. വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്ന വിവരം. ഇക്കഴിഞ്ഞ ഏപ്രില്‍ 17നാണ് ഷാമിലിനെ കാണാതായത്. ഇതുസംബന്ധിച്ച് പിതാവ് സലീം നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

സംഭവദിവസം വീട്ടില്‍ നിന്നും മാതാവിനോട് പറഞ്ഞ് കാറെടുത്ത് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഉഡുപ്പിയില്‍ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കോളജിലും മറ്റും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളജില്‍ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു ഷാമില്‍.

നേരത്തെ കാസര്‍കോട് ടൗണ്‍ എസ് ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോവ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും സൂചനയൊന്നും ലഭിച്ചിരുന്നില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എംടെക് വിദ്യാര്‍ത്ഥിനിയായ സഹോദരിയുടെ സമൂഹമാധ്യമ അക്കൗണ്ട് ഷാമില്‍ തുറന്നു നോക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.

ഷാമില്‍ എവിടെയാണുള്ളതെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ബന്ധപ്പെടുന്ന ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് സൈബര്‍ സെല്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Anangoor, Missing, Youth, Student, Shamil's missing; Police investigation goes on
  < !- START disable copy paste -->