Join Whatsapp Group. Join now!
Aster MIMS 10/10/2023

വിഭാഗീയത വളര്‍ത്തുന്ന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനൊരുങ്ങിയത് വിവാദമായതിനു പിന്നാലെ പോലീസ് തടഞ്ഞു

സംഘാടകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് മത്സരം ഒഴിവാക്കിയത്. ബേക്കൂരിലെ ഹിരണ്യ ബോയ്‌സ് എന്ന ക്ലബാണ് ഒരു വിഭാഗത്തിന് മാത്രം പങ്കെടുക്കാമെന്ന തരത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനൊരുങ്ങിയത്. Kasaragod, Kerala, news, Manjeshwaram, Police, cricket, Sports, sectarianism in Cricket tournament; Match canceled by Police
മഞ്ചേശ്വരം: (www.kasargodvartha.com 12.11.2018) വിഭാഗീയത വളര്‍ത്തുന്ന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനൊരുങ്ങിയത് വിവാദമായതിനു പിന്നാലെ പോലീസ് തടഞ്ഞു. ഇത്തരത്തില്‍ മത്സരം സംഘടിപ്പിക്കരുതെന്ന് പോലീസ് സംഘാടകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് മത്സരം ഒഴിവാക്കിയത്. ബേക്കൂരിലെ ഹിരണ്യ ബോയ്‌സ് എന്ന ക്ലബാണ് ഒരു വിഭാഗത്തിന് മാത്രം പങ്കെടുക്കാമെന്ന തരത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനൊരുങ്ങിയത്.

ഇതിന്റെ പോസ്റ്റര്‍ പുറത്തുവന്നതോടെ സംഭവം വിവാദമാവുകയും മഞ്ചേശ്വരം പോലീസ് ഇടപെട്ട് മത്സരം സംഘടിപ്പിക്കുന്നതില്‍ നിന്ന് ക്ലബിനെ വിലക്കുകയുമായിരുന്നു. സംഭവത്തില്‍ ഡി വൈ എഫ് ഐ, എം എസ് എഫ്, നാട്ടിലെ ക്രിക്കറ്റ് അസോസിയേഷന്‍ എന്നീ സംഘടനകളും പോലീസില്‍ പരാതി നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Police, cricket, Sports, sectarianism in Cricket tournament; Match canceled by Police
  < !- START disable copy paste -->