Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഹര്‍ത്താലിന്റെ മറവില്‍ വഴിയോര കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും നേരെ അക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം'

ശബരിമല വിഷയത്തില്‍ ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ കാസര്‍കോട് നഗരത്തില്‍ വഴിയോര കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും Kasaragod, Kerala, news, Harthal, SDTU on Harthal attack
കാസര്‍കോട്: (www.kasargodvartha.com 17.11.2018) ശബരിമല വിഷയത്തില്‍ ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ കാസര്‍കോട് നഗരത്തില്‍ വഴിയോര കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു ചെയ്തത്. പഴയ ബസ് സ്റ്റാന്‍ഡിലും മാര്‍ക്കറ്റിലുമുള്ള പച്ചക്കറി കടകളിലെ സാധനങ്ങളും പഴങ്ങളും റോഡിലേക്ക് വലിച്ചെറിയുകയുകയായിരുന്നു അക്രമം നടക്കുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. ചില കടകള്‍ക്കും ബാങ്കുകള്‍ക്കും നേരെയും ആക്രണമുണ്ടായി.

ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിന് ശ്രമിക്കുന്ന ഇത്തരം അക്രമികള്‍ക്കെതിരെ ശക്തമായ നടപടി പോലീസ് കൊള്ളണമെന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും എസ്ഡിടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അഷ്റഫ് കോളിയടുക്കം, ഫൈസല്‍ കോളിയടുക്കം, സിദ്ദീഖ് കാസ്, സാലി നെല്ലിക്കുന്ന്, മനാസ് പാലിച്ചിയടുക്കം, കരീം അണങ്കൂര്‍, ജലീല്‍ മേല്‍പറമ്പ്, തുടങ്ങിയവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Harthal, SDTU on Harthal attack
  < !- START disable copy paste -->