Join Whatsapp Group. Join now!
Aster MIMS 10/10/2023

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആറ് മദ്രസകള്‍ക്ക് കൂടി അംഗീകാരം; മദ്രസകളുടെ എണ്ണം 9,875 ആയി

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്രസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത Kasaragod, Kerala, news, madrasa, Top-Headlines, Samastha, Samastha Permission for 6 Madrasas
കോഴിക്കോട്: (www.kasargodvartha.com 12.11.2018) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്രസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസകളുടെ എണ്ണം 9875 ആയി. രിഫാഇയ്യ മദ്രസ ഹൈദ്രോസ് പള്ളി, മാട്ടൂല്‍ സൗത്ത് (കണ്ണൂര്‍), മുഈനുല്‍ ഇസ്ലാം മദ്രസ എമ്മക്കര - പാണ്ടിക്കാട്, മുഈനുല്‍ ഇസ്ലാം മദ്രസ കക്കുളം - പാണ്ടിക്കാട് (മലപ്പുറം), മമ്പഉല്‍ ഉലൂം മദ്രസ പെരിങ്ങോട് (പാലക്കാട്), ഹിദായത്തുല്‍ ഇസ്ലാം മദ്രസ സെന്തമിഴ് നഗര്‍ - കോയമ്പത്തൂര്‍ (തമിഴ്നാട്), അഹ്ദാബ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മദ്റസ - ഹയ്യല്‍ മുശ്രിഫ (ജിദ്ദ) എന്നീ മദ്രസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

തമിഴ്നാട്ടിലെ പറങ്കിപേട്ടില്‍ സമസ്ത സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മം നവംബര്‍ അവസാനവാരവും, ലക്ഷദ്വീപിലെ മദ്രസ കമ്മിറ്റി ഭാരവാഹികള്‍, മുഅല്ലിമുകള്‍, സംഘടന പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത പഠന ക്യാമ്പ് ഡിസംബര്‍ 26, 27 തീയ്യതികളില്‍ കോഴിക്കോട് വെച്ചും നടത്താന്‍ യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് പി.കെ.പി അബ്ദുല്‍ സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍, പി പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, എം എം മുഹ്യദ്ദീന്‍ മൗലവി, കെ ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, മാന്നാര്‍ പി. ഇസ്മാഈല്‍ കുഞ്ഞു ഹാജി പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, madrasa, Top-Headlines, Samastha, Samastha Permission for 6 Madrasas
  < !- START disable copy paste -->