Join Whatsapp Group. Join now!
Aster MIMS 10/10/2023

ശബരിമല ആചാര സംരക്ഷണ സമ്മേളനം തിങ്കളാഴ്ച്ച

ശബരിമലയെ തകര്‍ക്കാന്‍ സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന തരത്തില്‍ ആചാരലംഘനത്തിന് News, Kasaragod, Kerala, Press meet,
കാസര്‍കോട്:(www.kasargodvartha.com 10/11/2018) ശബരിമലയെ തകര്‍ക്കാന്‍ സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന തരത്തില്‍ ആചാരലംഘനത്തിന് സ്‌പോണ്‍സേര്‍ഡ് പരിപാടി സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും നാമ ജപത്തില്‍ പങ്കെടുത്തൂ എന്ന കാരണത്താല്‍ അകാരണമായി അയ്യപ്പഭക്തന്മാരെ പോലീസ് വീട്ടില്‍ കയറി കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നതിലും പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി സംസ്ഥാന വ്യാപകമായി ജില്ലാതലത്തില്‍ ശബരിമല ആചാര സംരക്ഷണ സമ്മേളനം നടത്തുന്നു.

ഇതിന്റെ ഭാഗമായി കാസര്‍കോട് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 12/11/2018 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കാസര്‍കോട് പൊയിനാച്ചിയില്‍ വെച്ച് നടത്തുന്ന സമ്മേളനത്തില്‍ ജില്ലയിലെ 500 ഓളം മുതിര്‍ന്ന ഗുരുസ്വാമിമാരും 5000 ഓളം അയ്യപ്പഭക്തന്മാരും പങ്കെടുക്കും. ജില്ലാ ചെയര്‍മാന്‍ ഏ.കെ.ദിവാകരന്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോ: സെക്രട്ടറി പി.ജി.കണ്ണന്‍ ഉദ്ഘാടനം ചെയ്യും. ശബരിമല കര്‍മ്മസമിതി സംസ്ഥാന സമിതി അംഗം എന്‍.പി.രാധകൃഷ്ണന്‍ പ്രഭാഷണം നടത്തും. വിവിധ ഹൈന്ദവ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. ദാമോദര പണിക്കര്‍ സ്വാഗതവും പറയും.

News, Kasaragod, Kerala, Press meet,Sabarimala Achara  Samrakshana Conference on Monday

വാര്‍ത്താസമ്മേളനത്തില്‍ ശബരിമല കര്‍മ്മസമിതി ജില്ല വര്‍ക്കിംഗ് ചെയര്‍മാന്‍ ദാമോദര പണിക്കര്‍, ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.വി. ഉണ്ണികൃഷ്ണന്‍, കണ്‍വീനര്‍ ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍, മുരളീധരന്‍ കാസര്‍കോട്, വൈസ് ചെയര്‍മാന്‍ മോനപ്പ ഗുരുസ്വാമി, എസ്.പി.ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Press meet,Sabarimala Achara  Samrakshana Conference on Monday