Join Whatsapp Group. Join now!
Aster MIMS 10/10/2023

യാത്രക്കാര്‍ക്ക് വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ റെയില്‍വെസ്റ്റേഷനില്‍ മേല്‍ക്കൂര നീട്ടിനിര്‍മ്മിക്കുന്നു

കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷനില്‍ യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമായ ഒന്നാംനമ്പര്‍ Kanhangad, Railway, Kasaragod, News, Roof expand in Railway Station
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.11.2018) കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷനില്‍ യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമായ ഒന്നാംനമ്പര്‍ ഫ്ളാറ്റ്ഫോമിലെ മേല്‍ക്കൂര നീട്ടിനിര്‍മ്മിക്കുന്നു. നിലവില്‍ സ്റ്റേഷനിലെ പ്രധാനകവാടത്തിനു മുന്നില്‍ മാത്രമാണ് മേല്‍ക്കൂര ഉണ്ടായിരുന്നത്. ഇത് കാരണം വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ യാത്രക്കാന്‍ ഇവിടെയായിരുന്നു വിശ്രമിച്ചിരുന്നത്. ഇതുമൂലം തീവണ്ടി എത്തുമ്പോള്‍ ഇവിടെ തടിച്ചു കൂടിയ യാത്രക്കാര്‍ ട്രെയിനില്‍ കയറാന്‍ ഫ്ളാറ്റ് ഫോമിന്റെ തെക്ക്ഭാഗത്തേക്ക് ഓടേണ്ട അവസ്ഥയാണ് ഉള്ളത്.
Kanhangad, Railway, Kasaragod, News, Roof expand in Railway Station

ഓട്ടത്തിനിടയില്‍ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ തടഞ്ഞ് വീണ പരിക്കേറ്റ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് പരിഹാരമായി ഒന്നാംഫ്ളാറ്റ് ഫോമിലെ മേല്‍ക്കൂര നീട്ടണമെന്ന് റെയില്‍പാസഞ്ചേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ പലവട്ടം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ മേല്‍ക്കൂര നീട്ടിപണിയാന്‍ റെയില്‍വെ വകുപ്പ് നടപടി തുടങ്ങിയത്.

ഇതിനകം നിര്‍മ്മാണം ആരംഭിച്ച റെയില്‍വെ മേല്‍ക്കൂരയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതോടെ വെയിലും മഴയുമേല്‍ക്കാതെ ഒന്നാം നമ്പര്‍ ഫ്ളാറ്റ് ഫോമില്‍ യാത്രക്കാര്‍ക്ക് തീവണ്ടി കാത്തുനില്‍ക്കാന്‍ കഴിയും. മൂന്ന് തൂണുകളുള്ള മേല്‍ക്കൂര നിര്‍മ്മാണത്തിന് പുറമെ ഒന്നാം നമ്പര്‍ ഫ്ളാറ്റ് ഫോമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Railway, Kasaragod, News, Roof expand in Railway Station