Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫ്രൂട്ട്‌സ് സ്റ്റാളില്‍ കവര്‍ച്ച; പ്രതി സി സി ടി വിയില്‍ കുടുങ്ങി, യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി പോലീസ്

ഫ്രൂട്ട്‌സ് സ്റ്റാളില്‍ കവര്‍ച്ച നടത്തിയ പ്രതി സി സി ടി വിയില്‍ കുടുങ്ങി. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ യുവാവിനെ മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി. ഇയാളെ വിശദമായി Kasaragod, Kerala, news, Top-Headlines, Robbery, Crime, Vidya Nagar, Robbery; youth taken to police custody
കാസര്‍കോട്: (www.kasargodvartha.com 28.11.2018) ഫ്രൂട്ട്‌സ് സ്റ്റാളില്‍ കവര്‍ച്ച നടത്തിയ പ്രതി സി സി ടി വിയില്‍ കുടുങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാനഗറിലെ അല്‍അമീന്‍ ഫ്രൂട്ട്‌സ് സ്റ്റാളിലാണ് ചൊവ്വാഴ്ച രാത്രിയോടെ കവര്‍ച്ച നടന്നത്.

സ്റ്റാളിന്റെ ടാര്‍പൊളിന്‍ നീക്കി അകത്തു കടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു. സ്റ്റാളില്‍ സി സി ടി വി സ്ഥാപിച്ചിരുന്നതിനാല്‍ മോഷ്ടാവ് ഇതില്‍ കുടുങ്ങുകയായിരുന്നു. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരനായ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോള്‍ യുവാവ് കസേരകള്‍ വലിച്ചെറിഞ്ഞ് പരാക്രമം കാട്ടിയതായി പോലീസ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery, Crime, Vidya Nagar, Robbery; youth taken to police custody
  < !- START disable copy paste -->