കാസര്‍കോട്: (www.kasargodvartha.com 18.11.2018) കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി പാതയിലെ ഉദുമ ടൗണില്‍ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന സിപിഎം സ്മാരകമായി നിര്‍മിച്ച ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഭരണകക്ഷിയായ സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് റോഡ് വികസനത്തിന് തടസം നില്‍ക്കുന്ന ബസ് ഷെല്‍ട്ടര്‍ പൊളിച്ചു മാറ്റാതെ ലഭ്യമായ സ്ഥലത്ത് മാത്രം റോഡ് നിര്‍മ്മിച്ചു പണി അവസാനിപ്പിക്കാനാണ് കെഎസ്ടിപി ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.
രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ചുപേരുടെ ജീവന്‍ നഷ്ടപ്പെട്ട 45 ലധികം അപകടങ്ങള്‍ ഉദുമയിലുണ്ടായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതരുമായി കെ എസ് ടി പി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ധാരണയായിരുന്നെങ്കിലും ഭരണകക്ഷിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുകയാണ്. ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റാന്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയോഗം ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത വിഷയത്തില്‍ യുഡിഎഫും യൂത്ത് ലീഗും നേരത്തെ സമരപരിപാടികളുമായി രംഗത്തുവന്നിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണമായ നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും യൂത്ത് ലീഗ് നേതാക്കള്‍ വ്യക്തമാക്കി.
യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി വേണ്ടി അഡ്വ. ഹേമലത ഹൈക്കോടതിയില്‍ ഹാജരാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Youth League, High-Court, Remove Bus Stop for development; Youth league decided to go to HC
< !- START disable copy paste -->