Join Whatsapp Group. Join now!
Aster MIMS 10/10/2023

മൂന്നു മാസം ഗര്‍ഭിണിയായ യുവതിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്; ഭര്‍ത്താവിന്റെ മൊബൈലില്‍ കണ്ട രണ്ട് നമ്പര്‍ സംശയത്തിനിടയാക്കി, ഇതിന്റെ പേരില്‍ വാക്കുതര്‍ക്കവും നടന്നു, വീട്ടില്‍ നിന്നും പോയ യുവതി പുഴയില്‍ചാടിയതാകാമെന്ന നിഗമനത്തില്‍ പോലീസ്

മൂന്നു മാസം ഗര്‍ഭിണിയായ യുവതിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് Kasaragod, Kerala, news, Vidya Nagar, Youth, Postmortem, Top-Headlines, Death, Rameesa's death; postmortem report revealed
വിദ്യാനഗര്‍: (www.kasargodvartha.com 27.11.2018) മൂന്നു മാസം ഗര്‍ഭിണിയായ യുവതിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് ചേരൂരിലെ ഹാരിസിന്റെ ഭാര്യ റമീസ (24)യുടെ മരണം മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് റമീസയെ വീട്ടില്‍ നിന്നും കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ചേരൂര്‍ പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവിന്റെ മൊബൈലില്‍ സംശയകരമായ രീതിയില്‍ കണ്ട രണ്ട് നമ്പറിനെ കുറിച്ച് ഇരുവരും വഴക്കിട്ടിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും വീട്ടില്‍ നിന്നും പോയ യുവതി പുഴയില്‍ചാടിയതാകാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. താന്‍ പറയുന്നതിനേക്കാള്‍ മാതാവ് പറയുന്നതാണ് ഭര്‍ത്താവിന് വലുതെന്ന തോന്നലും റമീസയെ അലട്ടിയിരുന്നു. ഗള്‍ഫിലായിരുന്ന ഹാരിസ് അവിടെ വെച്ച് സേവ് ചെയ്ത രണ്ട് നമ്പറിന്റെ പേരിലായിരുന്നു തര്‍ക്കം. പോലീസ് അന്വേഷണത്തില്‍ ഈ നമ്പറില്‍ ഒന്ന് ബാങ്ക് മാനേജരുടെയും മറ്റേത് ചേര്‍ത്തല സ്വദേശിയായ ഗള്‍ഫുകാരന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ ഒരു കുട്ടിക്ക് ചെറിയ ഹൃദയസംബന്ധമായ അസുഖമുള്ളതും മാനസികമായി റമീസയെ അലട്ടിയിരുന്നു. യുവാവിന്റെ വീട്ടുകാരില്‍ നിന്നും യുവതിയുടെ വീട്ടുകാരില്‍ നിന്നും പോലീസ് വിശദമായ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനമാണ് റമീസയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ സംശയത്തക്ക രീതിയിലുള്ള ശാരീരികമോ മാനസികമോ ആയ പീഡനമോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. പെട്ടെന്നുണ്ടായ മാനസിക പ്രയാസമാകാം യുവതിയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നു. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് വിദ്യാനഗര്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Related News:
ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vidya Nagar, Youth, Postmortem, Top-Headlines, Death, Rameesa's death; postmortem report revealed
  < !- START disable copy paste -->