Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയില്‍വെ ട്രാക്കില്‍ വിള്ളല്‍; ട്രെയിന്‍ നിര്‍ത്തിയിട്ടു

എളമ്പച്ചി രാമവില്യം കഴകത്തിന് സമീപത്തെ റെയില്‍വെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. News, Cheruvathur, Kasaragod, Kerala,
ചെറുവത്തൂര്‍:(www.kasargodvartha.com 12/11/2018) എളമ്പച്ചി രാമവില്യം കഴകത്തിന് സമീപത്തെ റെയില്‍വെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. മംഗലാപുരം-തിരുവനന്തപുരം പരശുരാം എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ഇതിനാല്‍ പരശുരാം എക്സ്പ്രസ് വന്‍ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

News, Cheruvathur, Kasaragod, Kerala,Railway Track broken; Train stopped

റെയില്‍വെ ട്രാക്കില്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഗേറ്റ്മാന്‍ നോക്കിയപ്പോഴാണ് ട്രാക്കിലെ പലക ഇളകിയ നിലയിലും ട്രാക്കിന് വിള്ളല്‍ ഉണ്ടായതായും കാണപ്പെട്ടത്. ഉടന്‍ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിച്ചു. ഈ സമയം തിരുവനന്തപുരത്തേക്കുള്ള പരശുരാം എക്സ്പ്രസിനെ കടന്നുവരികയായിരുന്നു. ഈ വണ്ടിയെ ട്രാക്കില്‍ നിര്‍ത്തിയിടാന്‍ നിര്‍ദ്ദേശം നല്‍കി.

പിന്നീട് ട്രാക്കിന്റെ അറ്റകുറ്റപണി തീര്‍ത്തശേഷം ട്രെയിന്‍ വേഗത കുറച്ച് കടത്തി വിടുകയായിരുന്നു. ഉച്ചയോടെ വിള്ളല്‍ പൂര്‍ണ്ണമായും അടച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Cheruvathur, Kasaragod, Kerala,Railway Track broken; Train stopped