Join Whatsapp Group. Join now!
Aster MIMS 10/10/2023

വൃത്തിയുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ റെയ്ഡ്; വീട്ടില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളും, പഴകിയ ഇറച്ചികളും പിടികൂടി

വൃത്തിയുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ റെയ്ഡ്. കാസര്‍കോട് നഗരത്തിലെ 12 ഓളം Kasaragod, Hotel, Raid, News, Video, Raid in Hotels; Old foods seized
കാസര്‍കോട്: (www.kasargodvartha.com 15.11.2018) വൃത്തിയുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ റെയ്ഡ്. കാസര്‍കോട് നഗരത്തിലെ 12 ഓളം ഹോട്ടലുകളിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് റെയ്ഡ് നടത്തിയത്. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് തഹസില്‍ദാര്‍ കെ നാരായണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസഫ് ജോര്‍ജ്, കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍, ലീഗല്‍ മെട്രോളജി വിഭാഗത്തിലെ ഹരിദാസ്, സെയില്‍ടാക്‌സ് ഉദ്യോഗസ്ഥന്‍ മധു എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കറന്തക്കാട് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയുള്ള 12 ഓളം ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.

ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു ഹോട്ടലില്‍ നിന്നും വീട്ടില്‍ ഉപയോഗിക്കുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. മറ്റൊരു ഹോട്ടലില്‍ നിന്നും പഴകിയ ഇറച്ചികളും പിടികൂടി. ഇവ ജെ എച്ച് ഐ സുധീറിനെ ഏല്‍പിച്ചു. വൃത്തിയുള്ള ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് ഉറപ്പുവരുത്താന്‍ റെയ്ഡ് തുടരുമെന്ന് നേതൃത്വം നല്‍കിയ തഹസില്‍ദാര്‍ കെ നാരായണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Hotel, Raid, News, Video, Raid in Hotels; Old foods seized