city-gold-ad-for-blogger

ലക്ഷ്യം ജന്തുസ്‌നേഹം: ചാരമംഗലം സ്‌കൂളില്‍ ജന്തുക്ഷേമ ക്ലബ്

ആലപ്പുഴ:(www.kasargodvartha.com 20/11/2018) ചെറുപ്പം മുതലേ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ജന്തുസ്‌നേഹം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച ജന്തുക്ഷേമ ക്ലബിന് ചാരമംഗലത്ത് തുടക്കമായി. ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്‌കൂളില്‍ നടന്ന ജന്തുക്ഷേമ ക്ലബ് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് ആടിനെ നല്‍കി ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ് വിദ്യാര്‍ഥി എ.നക്ഷത്രയ്ക്കാണ് മന്ത്രി ആടിനെ നല്‍കിയത്. മൃഗങ്ങളോട് മൃദുസമീപനമുണ്ടാകുന്നതിനുപുറമേ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പദ്ധതി സാമ്പത്തിക സഹായമാകുമെന്നും മന്ത്രി പറഞ്ഞു.

ലക്ഷ്യം ജന്തുസ്‌നേഹം: ചാരമംഗലം സ്‌കൂളില്‍ ജന്തുക്ഷേമ ക്ലബ്

ആടു വളര്‍ത്തല്‍ പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക്ഉ പജീവനമാര്‍ഗവുമാകും. പത്ത് വിദ്യാര്‍ഥികള്‍ക്കാണ് പ്രാരംഭ ഘട്ടത്തില്‍ ആടുകളെ നല്‍കിയത്. ഒരു സ്‌കൂളില്‍ 25 ആടുകളെ എങ്കിലും നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പിനോടോവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ കോഴിക്കുഞ്ഞുങ്ങളെയാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്. നിലവില്‍ ആടിനെ ലഭിച്ച വിദ്യാര്‍ഥികള്‍ അടുത്ത വര്‍ഷം ഇതേ സമയമാകുമ്പോള്‍ ആടിനുണ്ടാകുന്ന ഒരു ആട്ടിന്‍കുട്ടിയെ സ്‌കൂളില്‍ തിരികെ ഏല്‍പ്പിക്കണമെന്ന വ്യവസ്ഥയാണുള്ളത്. ഇതുവഴി സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ആട്ടിന്‍കുഞ്ഞുങ്ങളെ ലഭ്യമാക്കാനാകുമെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക കെ.ഗീത പറഞ്ഞു.

ചാരമംഗലം സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ കെട്ടിടത്തിനുമായി 50 ലക്ഷം രൂപയും മന്ത്രി വാദ്ഗാനം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാല്‍ അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഡി.സതീശന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല പുരുഷോത്തമന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.എം സുഗാന്ധി, വൈസ് പ്രസിഡന്റ് മായാ മജു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.ബി ഷാജികുമാര്‍, സിന്ധു രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Top-Headlines, Students,Purpose Animal Husbandry: Animal club started in Charamangalam School

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia