Join Whatsapp Group. Join now!
Aster MIMS 10/10/2023

'പുഴുക്കുത്തേറ്റ വോട്ടു രാഷ്ട്രീയത്തെ നേരിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ എഴുത്തുകാര്‍ക്ക് മാത്രമേ കഴിയൂ'

പുഴുക്കുത്തേറ്റ വോട്ടു രാഷ്ട്രീയത്തെ നേരിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ എഴുത്തുകാര്‍ക്ക് മാത്രമേ കഴിയൂവെന്ന് എഴുത്തുകാരന്‍ പ്രതിഭാരാജന്‍ അഭിപ്രായപ്പെട്ടു. കേരളപ്പിറവി ദിനത്തില്‍ Kasaragod, Kerala, news, Press Club, Thiruvananthapuram, Prathibha-Rajan, Prathibha-Rajan on Writers
കാസര്‍കോട്: (www.kasargodvartha.com 06.11.2018) പുഴുക്കുത്തേറ്റ വോട്ടു രാഷ്ട്രീയത്തെ നേരിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ എഴുത്തുകാര്‍ക്ക് മാത്രമേ കഴിയൂവെന്ന് എഴുത്തുകാരന്‍ പ്രതിഭാരാജന്‍ അഭിപ്രായപ്പെട്ടു. കേരളപ്പിറവി ദിനത്തില്‍ തിരുവന്തപുരം പ്രസ്‌ക്ലബ്ബ് ടി എന്‍ ഗോപിനാഥന്‍ നായര്‍ ഹാളില്‍ വെള്ളിയമ്പലം ഇന്ദിരാഭവന്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവികളും എഴുത്തുകാരും സാംസ്‌കാരിക-കലാ പ്രവര്‍ത്തനത്തിനു പുറമെ പൊതു പ്രവര്‍ത്തകരും രാഷ്ട്രീയത്തിന്റെ മാര്‍ഗ നിര്‍ദേശകരുമാകണമെന്നും, കക്ഷി രാഷ്ട്രീയം പുഴുക്കുത്തേറ്റ സാഹചര്യത്തില്‍ എഴുത്തുകാരന്റെ കടമയും ചുമതലയും വര്‍ദ്ധിക്കുകയാണെന്നും അവ ഏറ്റെടുക്കേണ്ടതുണ്ടെന്നും പ്രതിഭാരാജന്‍ പറഞ്ഞു. ഇപ്പോള്‍ നിലനില്‍ക്കുന്ന ആചാര അനുഷ്ഠാന പ്രവണതകളെ മറയാക്കി വോട്ടു രാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പരം വാളെടുക്കുന്ന സാഹചര്യം ഇരുട്ടിലകപ്പെട്ടു പോയ സത്യപ്രകാശത്തെ വെളിച്ചത്തിലേക്ക് എത്തിക്കേണ്ടത് എഴുത്തുകാരന്റെ കടമയാണ്. സാഹിത്യ കൂട്ടായ്മകള്‍ അതിന് പ്രചോദനമാകണം.

ചടങ്ങില്‍ എം.ടി ഗിരിജകുമാരിയുടെ 'പേടിയാവുന്നു' എന്ന പുസത്കത്തിന്റെയും 'വേഴാമ്പല്‍' എന്ന ഡി.വി.ഡിയുടേയും പ്രകാശനം നടന്നു. ടി.പി ശ്രീനിവാസന്‍ പ്രകാശനം നിര്‍വ്വഹിച്ചു. പ്രതിഭാരാജന്‍ ഏറ്റുവാങ്ങി. എം ആര്‍ തമ്പാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷീര  വികസന വകുപ്പ് ഡയറക്റ്റര്‍ എബ്രഹാം ടി തോമസ്, ചുനക്കര രാമന്‍ കുട്ടി, ഡോ. വിളക്കുടി രാജേന്ദ്രന്‍, വിനോദ് നിലാംബരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തെ പ്രശസ്ത കവികള്‍ അവരുടെ കവിതകള്‍ അവതരിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Press Club, Thiruvananthapuram, Prathibha-Rajan, Prathibha-Rajan on Writers
  < !- START disable copy paste -->