Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരത്തിലെ ലോഡ്ജില്‍ പോലീസിന്റെ മിന്നല്‍ പരിശോധന; 14 അംഗ ചീട്ടുകളി സംഘത്തെ പിടികൂടി, 47,730 രൂപ പിടിച്ചെടുത്തു

നഗരത്തിലെ ലോഡ്ജില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. 415-ാം നമ്പര്‍ റൂമില്‍ നിന്നും 14 അംഗ ചീട്ടുകളി സംഘത്തെ പിടികൂടി. 47,730 രൂപ സംഘത്തില്‍ നിന്നും Kasaragod, Kerala, news, Gambling, Top-Headlines, Police Raid in Lodge; Gambling gang busted
കാസര്‍കോട്: (www.kasargodvartha.com 12.11.2018) നഗരത്തിലെ ലോഡ്ജില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. 14 അംഗ ചീട്ടുകളി സംഘത്തെ പിടികൂടി. 47,730 രൂപ സംഘത്തില്‍ നിന്നും പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തിലെ ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. 415-ാം റൂമില്‍ ചീട്ടുകളിയിലേര്‍പെട്ട സംഘത്തെ പിടികൂടുകയായിരുന്നു.

വിദ്യാനഗറിലെ അബ്ദുല്‍ ഖാദര്‍ (57), കളനാട്ടെ അബ്ദുല്ല (50), അണങ്കൂരിലെ ജാഫര്‍ മുഹമ്മദ് (52), ചെങ്കളയിലെ സി എ അബ്ദുല്‍ ഖാദര്‍ (48), കോളിയടുക്കത്തെ ഇസ്മാഈല്‍ അബ്ദുല്‍ ഖാദര്‍ (52), മന്നിപ്പാടിയിലെ ഹരീഷ് കുമാര്‍ (42), ചളിയങ്കോട്ടെ നാരായണന്‍ നായര്‍ (61), ആനബാഗിലുവിലെ ജി എസ് സുനില്‍ കുമാര്‍ (39), മേല്‍പറമ്പിലെ ഷാഹുല്‍ ഹമീദ് (53), കുഡ്‌ലുവിലെ കെ സി പ്രഭാകരന്‍ (63), ചെങ്കളയിലെ സി എ അഹ് മദ് കുഞ്ഞി (53), ചെങ്കളയിലെ ഖാദര്‍ (50), ചട്ടഞ്ചാലിലെ വി എം ബഷീര്‍ (50), നാലാം മൈലിലെ ലത്വീഫ് (50) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് അറിയിച്ചു.

എസ് ഐമാരായ അജിത് കുമാര്‍, ബബീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ്, സനോജ്, മഹേഷ്, രൂപേഷ് എന്നിവരും റെയ്ഡ് നടത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, news, Gambling, Top-Headlines, Police Raid in Lodge; Gambling gang busted
  < !- START disable copy paste -->