കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2018) പഞ്ചായത്ത് വകുപ്പിന് കീഴിലെ ഓഫീസുകളിലെ ജീവനക്കാരന്‍ ദീര്‍ഘനേരം മൊബൈല്‍ സംഭാഷണങ്ങള്‍ നടത്തുന്നതും നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് പഞ്ചായത്ത് ഡയറക്ടര്‍ എം പി അജിത്ത്കുമാര്‍ ഉത്തരവിറക്കി. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്.
ജീവനക്കാര്‍ ദീര്‍ഘനേരം മൊബൈല്‍ഫോണും നവമാധ്യമങ്ങളും ഉപയോഗിക്കുന്നത് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവ കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് ഉത്തരവിട്ടത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരെ 1960 ലെ കേരള സിവില്‍ സര്‍വ്വീസ് (തരം തിരിവും നിയന്ത്രണവും അപ്പീലും) ചട്ടങ്ങള്‍ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരത്തില്‍ പരാതി ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ തലത്തില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാരേയും, പഞ്ചായത്ത് ഡയറക്ടറേറ്റില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെയും ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നുണ്ട്.
ഈ ഉത്തരവ് മുഴുവന്‍ ജീവനക്കാരിലേക്കും എത്തുന്നുവെന്ന് ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Office, Mobile Phone, Order against mobile playing of Officers
< !- START disable copy paste -->