Join Whatsapp Group. Join now!
Aster MIMS 10/10/2023

ലക്ഷങ്ങള്‍ ചിലവിട്ട് കാസര്‍കോട്ട് സ്ഥാപിച്ചിരിക്കുന്ന 40 ക്യാമറകളില്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത് 2 എണ്ണം മാത്രം; കുറ്റകൃത്യങ്ങള്‍ തെളിയിക്കാനാകാതെ പോലീസ് വട്ടംകറങ്ങുന്നു, എം എല്‍ എമാര്‍ 20 ലക്ഷം അനുവദിച്ചിട്ടും നന്നാക്കിയില്ല

ലക്ഷങ്ങള്‍ ചിലവിട്ട് കാസര്‍കോട്ട് സ്ഥാപിച്ചിരിക്കുന്ന 40 ക്യാമറകളില്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത് രണ്ടെണ്ണം മാത്രം. Kasaragod, News, CCTV, Camera, Accident, Police, Investigation, Only 2 working in 40 CCTV Cameras from Kasaragod
കാസര്‍കോട്: (www.kasargodvartha.com 02.11.2018) ലക്ഷങ്ങള്‍ ചിലവിട്ട് കാസര്‍കോട്ട് സ്ഥാപിച്ചിരിക്കുന്ന 40 ക്യാമറകളില്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത് രണ്ടെണ്ണം മാത്രം. ഇതോടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കഴിയാതെ പോലീസ് കുഴയുന്നു. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് യാത്രക്കാരന്‍ ദാരുണമായി മരിച്ച സംഭവത്തില്‍ അപകടം വരുത്തിയ ലോറി കണ്ടെത്താന്‍ പോലീസിന് കഴിയാതിരുന്നതും ഇതുകൊണ്ടാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോള്‍ ആണ് ആഭ്യന്തര വകുപ്പിന് വേണ്ടി സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറ സ്ഥാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പല സി സി ടി വി ക്യാമറകളും കണ്ണടച്ചിരുന്നു. ഇപ്പോള്‍ നഗരത്തിലെ രണ്ട് സി സി ടി വി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കെല്‍ട്രോണുമായി കരാറില്ലാത്തതാണ് കേടായ സി സി ടി വി നന്നാക്കാന്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്ന് അധികൃതര്‍ പറയുന്നു.
Kasaragod, News, CCTV, Camera, Accident, Police, Investigation, Only 2 working in 40 CCTV Cameras from Kasaragod

അതീവ സുരക്ഷാ മേഖല പ്രദേശമായ കാസര്‍കോട്ട് സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് ഇതിനു മുമ്പും വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് 10 ലക്ഷവും മഞ്ചേശ്വരം എം എല്‍ എയായിരുന്ന പി ബി അബ്ദുര്‍ റസാഖ് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നിട്ടും പ്രശ്‌നപരിഹാരം ഉണ്ടായിട്ടില്ല. അക്രമങ്ങളും കൊലപാതക സംഭവങ്ങളും മുന്‍കാലങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടതോടെയാണ് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്. തുടക്കത്തില്‍ പല കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് സഹായകമായിരുന്നു.

കഴിഞ്ഞ ദിവസം കറന്തക്കാട്ട് അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താന്‍ സ്വകാര്യ സ്ഥാപനങ്ങളിലെയും വീടിന് സമീപങ്ങളിലും വെച്ചിരിക്കുന്ന സി സി ടി വി ക്യാമറകളെയാണ് പോലീസ് ആശ്രയിച്ചിരിക്കുന്നത്. അപകടം വരുത്തിയ ലോറി അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നതാണെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ലോറി കണ്ടെത്താനാകുമെന്നും പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, CCTV, Camera, Accident, Police, Investigation, Only 2 working in 40 CCTV Cameras from Kasaragod
< !- START disable copy paste -->