Join Whatsapp Group. Join now!
Aster MIMS 10/10/2023

വായ്പ തിരിച്ചടച്ചിട്ടും ഇടപാടുകാരന് വീണ്ടും പണമടക്കാന്‍ നോട്ടീസയച്ച ബാങ്കിനെതിരെ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബാങ്കില്‍ നിന്നും എടുത്ത വായ്പ കൃത്യമായി തിരിച്ചടച്ചിട്ടും വീണ്ടും പണമടക്കാന്‍ നോട്ടീസയക്കുകയും ഇതന്വേഷിക്കാന്‍ ചെന്നപ്പോള്‍ യാതൊരു പരിഗണനയും നല്‍കാതെ അവഗണിക്കുകയുംബാങ്കില്‍ നിന്നും എടുത്ത വായ്പ കൃത്യമായി തിരിച്ചടച്ചിട്ടും വീണ്ടും പണമടക്കാന്‍ നോട്ടീസയക്കുകയും ഇതന്വേഷിക്കാന്‍ ചെന്നപ്പോള്‍ യാതൊരു പരിഗണനയും നല്‍കാതെ അവഗണിക്കുകയും Kasaragod, Kerala, news, Bank, Top-Headlines, Kanhangad, Notice for Dealer who paid loan; court order to give compensation
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.11.2018) ബാങ്കില്‍ നിന്നും എടുത്ത വായ്പ കൃത്യമായി തിരിച്ചടച്ചിട്ടും വീണ്ടും പണമടക്കാന്‍ നോട്ടീസയക്കുകയും ഇതന്വേഷിക്കാന്‍ ചെന്നപ്പോള്‍ യാതൊരു പരിഗണനയും നല്‍കാതെ അവഗണിക്കുകയും ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കാഞ്ഞങ്ങാട് പുതിയവളപ്പ് ഹൗസില്‍ പരേതനായ രാമന്റെ മകന്‍ പി വി ഉദയകുമാറിന്റെ പരാതിയിലാണ് കാനറാ ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ക്കെതിരെ കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരമായി 5000 രൂപയും മാനസിക പീഡനത്തിന് 3000 രൂപയുമടക്കം 8000 രൂപ നല്‍കാനാണ് കോടതി ഉത്തരവ്.

2004ലാണ് ഉദയകുമാര്‍ കാനറാ ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ നിന്നും 50,000 രൂപ വായ്പയെടുത്തത്. ഗഡുക്കളായി പണം തിരിച്ചടക്കുകയും ചെയ്തു. എന്നിട്ടും ലോണ്‍ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ബാങ്ക് അധികൃതര്‍ നോട്ടീസ് അയക്കുകയായിരുന്നു. വായ്പ പൂര്‍ണമായും തിരിച്ചടച്ചതിന്റെ രേഖകള്‍ ബാങ്കില്‍ ഹാജരാക്കിയെങ്കിലും ഇതൊന്നും അംഗീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഉദയകുമാര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഉദയകുമാറിനു വേണ്ടി അഡ്വ. പി വി ഷാജി പയ്യന്നൂര്‍ ഹാജരായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bank, Top-Headlines, Kanhangad, Notice for Dealer who paid loan; court order to give compensation
  < !- START disable copy paste -->