Join Whatsapp Group. Join now!
Aster MIMS 10/10/2023

മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ നടന്ന ആക്രമണം: ശക്തമായ നടപടി സ്വീകരിക്കണം. മുസ്ലിം ലീഗ്

ജനങ്ങള്‍ ഉറങ്ങി കിടക്കുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതറിയാതെ പുറത്തിറങ്ങറിയ ജനങ്ങളേയും Muslim League against Harthal Attack, Kasaragod, News, Muslim-league, Harthal, BJP.
കാസര്‍കോട്: (www.kasargodvartha.com 17.11.2018) ജനങ്ങള്‍ ഉറങ്ങി കിടക്കുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതറിയാതെ പുറത്തിറങ്ങറിയ ജനങ്ങളേയും കടകമ്പോളങ്ങള്‍ തുറക്കാന്‍ എത്തിയവരേയും അകാരണമായി ആക്രമിക്കുകയും സാധന സാമഗ്രികള്‍ വലിച്ചെറിയുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ എ. അബ്ദുല്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തിലടക്കം ബി.ജെ.പി. നേതാക്കളുടെ സാന്നിധ്യത്തിലാണ് ആക്രമങ്ങള്‍ അരങ്ങേറിയത്. നാട്ടില്‍ കലാപം അഴിച്ച് വിട്ട് സൗഹാര്‍ദ അന്തരീക്ഷവും സമാധാനവും തകര്‍ക്കാനുമുള്ള ശ്രമമാണ് ഹര്‍ത്താലിന്റെ മറവില്‍നടന്നത്. കടകമ്പോളങ്ങള്‍ ആക്രമിച്ചും അന്യദേശങ്ങളില്‍ നിന്നും എത്തിയരെ വഴിയാധാരമാക്കിയും നടത്തിയ മിന്നല്‍ ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ദുരിതമാണ് വരുത്തിവെച്ചത്. ഇത്തരം ജനദ്രോഹ നടപടികളില്‍ നിന്നും ആക്രമ സമീപനങ്ങളില്‍ നിന്നും ബി.ജെ.പി. പിന്മാറണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muslim League against Harthal Attack, Kasaragod, News, Muslim-league, Harthal, BJP.