Join Whatsapp Group. Join now!
Aster MIMS 10/10/2023

വെള്ളം എടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയായി

വെള്ളം എടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയNews, Kasaragod, Kerala, Murder-case,
കാസര്‍കോട്:(www.kasargodvartha.com 14/11/2018) വെള്ളം എടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയായി. പനത്തടി കല്ലപ്പള്ളി പാത്തിക്കാലിലെ രാമണ്ണയുടെ മകന്‍ മുദ്ദപ്പഗൗഡ (52) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (മൂന്ന്) പൂര്‍ത്തിയായത്. 2011 മാര്‍ച്ച് 14നാണ് കൊലപാതകം നടന്നത്.

കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ചന്ദ്രശേഖരയുടെ ഭാര്യ ടി.സി ലളിത (45), മകന്‍ പി.സി നിഥിന്‍ (19) എന്നിവരാണ് കേസിലെ പ്രതികള്‍. കുളത്തില്‍ നിന്നു പൈപ്പ് ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുദ്ദപ്പഗൗഡയെ വെട്ടിയും പലക കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

News, Kasaragod, Kerala, Murder-case,Murder case; Trail completed

വെള്ളരിക്കുണ്ട് സി.ഐ ആയിരുന്ന എ.പി അനില്‍ കുമാര്‍ അന്വേഷിച്ച കേസില്‍ 23 സാക്ഷികളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Murder-case,Murder case; Trail completed