Join Whatsapp Group. Join now!
Aster MIMS 10/10/2023

മുജീബിന്റെ അപകട മരണം നാടിനെ ഞെട്ടിച്ചു; നിര്‍ത്താതെ പോയ ലോറിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം, ദേശീയപാതയിലെ സി സി ടി വികള്‍ പോലീസ് പരിശോധിക്കുന്നു, ജനറല്‍ ആശുപത്രിയിലേക്ക് നേതാക്കളുടെയും ജനങ്ങളുടെയും ഒഴുക്ക്, മുനവ്വറലി ശിഹാബ് തങ്ങളെത്തി

ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ച തളങ്കര ഖാസിലൈനിലെ മുജീബ് റഹ് മാന്റെ അപകട മരണം നാടിനെ ഞെട്ടിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് Kasaragod, Kerala, news, Lorry, Accidental-Death, Top-Headlines, Mujeeb's accidental death; natives shocked
കാസര്‍കോട്: (www.kasargodvartha.com 01.11.2018) ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ച തളങ്കര ഖാസിലൈനിലെ മുജീബ് റഹ് മാന്റെ അപകട മരണം നാടിനെ ഞെട്ടിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. അപകടം വരുത്തി നിര്‍ത്താതെ ഓടിച്ചുപോയ ലോറിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനായി മൂന്നംഗ സ്‌പെഷ്യല്‍ സ്‌ക്വാഡിനെയും നിയമിച്ചു. ദേശീയപാതയില്‍ തലപ്പാടി മുതലുള്ള സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം മുജീബിന്റെ അപകടവിവരമറിഞ്ഞ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മുസ്ലിം ലീഗിന്റെയടക്കം നേതാക്കളും ജനങ്ങളും ഒഴുകിയെത്തി. മരണവിവരമറിഞ്ഞ് മുനവ്വറലി ശിഹാബ് തങ്ങളും ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കും.

മരണവിവരമറിഞ്ഞ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുസ്ലിം ലീഗ് നേതാക്കളായ ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, കെ എം ബഷീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കരീം സിറ്റി ഗോള്‍ഡ്,  യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, ആഷിഫ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.

തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദ് - ബീവി ദമ്പതികളുടെ മകനാണ് മുജീബ് റഹ് മാന്‍. കാസര്‍കോട് പുതിയ ബസ്റ്റാന്റിഡിന് സമീപത്തെ ബിഗ്ഗ് ബസാര്‍ ഷോപ്പിംഗ് മാളില്‍ ഫാന്‍സി കട നടത്തിവന്നിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ്, മുര്‍ഷിദ്, ഫാത്വിമ.

Related News:
സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഫാന്‍സി കടയുടമയായ യുവാവിന് ദാരുണാന്ത്യം; അപകടം വരുത്തിയ ലോറിനിര്‍ത്താതെ പോയി




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Lorry, Accidental-Death, Top-Headlines, Mujeeb's accidental death; natives shocked
  < !- START disable copy paste -->