city-gold-ad-for-blogger

ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് പഴവര്‍ഗങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് സമ്മാനിച്ചും ചൂടുവെള്ള ടാങ്ക് സ്ഥാപിച്ചും മുഹിമ്മാത്തിന്റെ മീലാദ് ആഘോഷം

കാസര്‍കോട്: (www.kasargodvartha.com 19.11.2018) ജനറല്‍ ആശുപത്രിയിലെ നൂറുകണക്കിനു രോഗികള്‍ക്കും ആശ്രിതര്‍ക്കും പഴവര്‍ഗങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് സമ്മാനിച്ചും ആശുപത്രിയില്‍ ചൂടുവെള്ളം നല്‍കുന്നതിന് ടാങ്ക് സ്ഥാപിച്ചും മുഹിമ്മാത്തിന്റെ മീലാദ് ആഘോഷം. മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ നടത്തിവരുന്ന വിവിധ മീലാദ് പ്രോഗ്രാമുകളുടെ ഭാഗമായാണ് ജനറല്‍ ആശുപത്രികളിലെ രോഗികള്‍ക്ക് കാരുണ്യസ്പര്‍ശവുമായെത്തിയത്. ഭക്ഷ്യകിറ്റ് നല്‍കുന്നതിനോടൊപ്പം മുഹിമ്മാത്ത് സാരഥികള്‍ ഓരോ രോഗികളെയും സമാശ്വസിപ്പിച്ച് പ്രാര്‍ത്ഥന നടത്തി മണിക്കൂറുകള്‍ ചെലവഴിച്ചു.

മുഹിമ്മാത്ത് സ്ഥാപിച്ച ഹീറ്റര്‍ രോഗികള്‍ക്ക് ചൂടുവെള്ളം ഉപയോഗപ്പെടുത്താന്‍ ഏറെ സഹായകമായി. കഴിഞ്ഞവര്‍ഷം ജനറല്‍ ആശുപത്രിയിലേക്ക് സ്ട്രെച്ചര്‍ ട്രോളിയും മുഹിമ്മാത്ത് കാരുണ്യസ്പര്‍ശമായി നല്‍കിയിരുന്നു. സമൂഹത്തിലെ അനാഥകളും അഗതികളുമടക്കം ആയിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികളുടെ ജീവിത വിജ്ഞാന മേഖലയിലെ ചെലവ് സൗജന്യമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന മുഹിമ്മാത്ത് ജീവകാരണ്യ മേഖലയില്‍ 26 വര്‍ഷമായി വിപുലമായ സേവനമാണ് കാഴ്ചവെക്കുന്നത്. ഇതിനു പുറമേ കൊച്ചിളം പ്രായത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ട 300 ഓളം വരുന്ന എട്ടു വയസ്സിന് താഴെയുള്ള അനാഥ കുഞ്ഞുങ്ങളുടെ ജീവിത ചെലവിലേക്ക് ഓരോ മാസവും നിശ്ചിത തുക വീട്ടിലെത്തിച്ച് നല്‍കുന്ന സംരംഭവും മുഹിമ്മാത്തിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു.

ചൂട് വെള്ള സംഭരണി ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ അഡ്വ. ഫൈസല്‍ നിര്‍വഹിച്ചു. രോഗികള്‍ക്കുള്ള ഫ്രൂട്ട് കിറ്റ് വിതരണം ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഗീതാ ഗുരുദാസന്‍, ഹെഡ് നഴ്സ് ഗീതാ ശ്രീധരന്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, നാഷണല്‍ അബ്ദുല്ല, മുഹമ്മദ് ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും സിദ്ദീഖ് ഹിമമി ഗുണാജെ നന്ദിയും പറഞ്ഞു.
ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് പഴവര്‍ഗങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് സമ്മാനിച്ചും ചൂടുവെള്ള ടാങ്ക് സ്ഥാപിച്ചും മുഹിമ്മാത്തിന്റെ മീലാദ് ആഘോഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, General-hospital, Top-Headlines, Muhimmath, Muhimmath Meelad fest started
  < !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia