Join Whatsapp Group. Join now!
Aster MIMS 10/10/2023

അനുജത്തിയുടെ ഭര്‍ത്താവ് ജ്യേഷ്ഠത്തിയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു, യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, പ്രതി വലയില്‍

അനുജത്തിയുടെ ഭര്‍ത്താവ് ജ്യേഷ്ഠത്തിയെ പീഡിപ്പിച്ചതായി പരാതി. ഭീഷണിപ്പെടുത്തി പീഡനംNews, Manjeshwaram, Kasaragod, Kerala, Police, Molestation, Case, Accused,
മഞ്ചേശ്വരം:(www.kasargodvartha.com 01/11/2018) അനുജത്തിയുടെ ഭര്‍ത്താവ് ജ്യേഷ്ഠത്തിയെ പീഡിപ്പിച്ചതായി പരാതി. ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട അബ്ദുല്‍ ഖാദര്‍ (28) എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ പോലീസ് വലയിലായതായാണ് സൂചന.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭര്‍ത്താവ് ജോലിക്കും രണ്ട് മക്കള്‍ സ്‌കൂളിലും പോയ സമയത്ത് 34 കാരിയായ യുവതിയെ അബ്ദുല്‍ ഖാദര്‍ പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. സൗദിയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ ഇപ്പോള്‍ നാട്ടിലാണ്. വാടക വീട്ടിലാണ് ഇയാള്‍ ഭാര്യയും കുട്ടുകള്‍ക്കുമൊപ്പം കഴിയുന്നത്. അതേസമയം പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും ജില്ലാ പോലീസ് ചീഫ് ഇടപെട്ടതോടെയാണ് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്.

News, Manjeshwaram, Kasaragod, Kerala, Police, Molestation, Case, Accused,Molestation case against Man


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manjeshwaram, Kasaragod, Kerala, Police, Molestation, Case, Accused,Molestation case against Man